മദ്യപിച്ച് ജീപ്പുമായി ബീച്ചിലേക്ക്, കെട്ടിറങ്ങും മുൻപ് തിരയിലായി ജീപ്പും ബൈക്കും, വലിച്ച് കയറ്റി മത്സ്യത്തൊഴിലാളികൾ

Published : Jul 12, 2026, 07:24 PM IST
jeep trapped in sea

Synopsis

യുവാക്കൾ വാഹനം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, പിന്നാലെ തുടർച്ചയായ തിരമാലകൾ ആഡംബര ജീപ്പിനെ കടലിലേക്ക് വലിച്ചിഴയ്ക്കാൻ തുടങ്ങുകയായിരുന്നു

മിഡാലം: ബീച്ചിൽ ജീപ്പുമായി യുവാക്കളുടെ സാഹസികത. തിരയിൽ കുടുങ്ങി യുവാക്കളും ജീപ്പും. കന്യാകുമാരി ജില്ലയിലെ കരുങ്കലിനടുത്തുള്ള മിഡാലം ബീച്ചിലാണ് യുവാക്കൾ സാഹസികത അപകടത്തിലേക്ക് എത്തിച്ചത്. തിരമാലകൾ വാഹനത്തെ കടലിലേക്ക് വലിച്ചിഴച്ചു. മദ്യപിച്ചായിരുന്നു യുവാക്കളുടെ അതിസാഹസികതയെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. തിരമാലകൾ വരുന്ന കടലിന് വളരെ അടുത്തുള്ള മേഖലയിലേക്ക് യുവാക്കൾ ആഡംബര ജീപ്പ് കൊണ്ടുപോയി അതിവേഗത്തിൽ ഓടിച്ചു കൊണ്ടു പോവുകയായിരുന്നു. ജീപ്പിന്റെ ചക്രങ്ങൾ പെട്ടെന്ന് ബീച്ച് മണലിൽ ആഴത്തിൽ കുടുങ്ങുകയായിരുന്നു. യുവാക്കൾ വാഹനം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, പിന്നാലെ തുടർച്ചയായ തിരമാലകൾ ആഡംബര ജീപ്പിനെ കടലിലേക്ക് വലിച്ചിഴയ്ക്കാൻ തുടങ്ങുകയായിരുന്നു. ഭാഗ്യവശാൽ വാഹനത്തിലുണ്ടായിരുന്ന യുവാക്കൾ തിരമാലകളിൽ അകപ്പെടാതെ രക്ഷപ്പെടുകയുമായിരുന്നു. സംഭവമറിഞ്ഞെത്തിയ തദ്ദേശീയ മത്സ്യത്തൊഴിലാളികളും പൊതുജനങ്ങളും നീണ്ട പരിശ്രമത്തിന് ശേഷമാണ് കടലിൽ മുങ്ങിക്കൊണ്ടിരുന്ന ആഡംബര ജീപ്പിനെ കയറുകൾ കെട്ടി സുരക്ഷിതമായി കരയിലേക്ക് എത്തിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. ഇത്തരം അപകടകരമായ തീരപ്രദേശങ്ങളിൽ പൊതുജനങ്ങളും വിനോദസഞ്ചാരികളും സാഹസികതയിൽ ഏർപ്പെടരുതെന്ന് കോസ്റ്റ് ഗാർഡും പൊലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രിയദർശിനി പദ്ധതിക്കും നടപ്പാക്കിയ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ അസഭ്യം, കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്നും മാറ്റി
ഷൈ​ജു​വി​നെ പി​ടി​കൂ​ടി, ചോദ്യം ചെയ്തപ്പോൾ ഒരു വീടിനെ കുറിച്ച് ചില വെളിപ്പെടുത്തൽ, പിടിച്ചത് 1200 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ