ഹൈക്കോടതി ഉത്തരവിന് പുല്ലുവില; നിയമത്തെ വെല്ലുവിളിച്ച് പള്ളം തീരത്തെ ഇതര സംസ്ഥാന മത്സ്യ ലോബി

Published : Jul 29, 2022, 12:06 AM IST
ഹൈക്കോടതി ഉത്തരവിന് പുല്ലുവില; നിയമത്തെ വെല്ലുവിളിച്ച് പള്ളം തീരത്തെ ഇതര സംസ്ഥാന മത്സ്യ ലോബി

Synopsis

കരുംകുളം പഞ്ചായത്തിലെ തീരദേശമായ പള്ളത്ത് അനധികൃതമായി പ്രവർത്തിച്ചുവന്ന മത്സ്യ മാർക്കറ്റാണ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ദിവസം ഒഴിപ്പിച്ചത്.

തിരുവനന്തപുരം: ഹൈക്കോടതിയെയും സർക്കാരിനെയും വെല്ലുവിളിച്ച് ഇതര സംസ്ഥാന മത്സ്യ ലോബി. പൂവാർ പള്ളം തീരത്ത്  മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിന്  ഹൈകോടതിയുടെ നിർദേശനുസരണം പഞ്ചായത്ത് ഒഴിപ്പിച്ച ചന്ത വീണ്ടും പ്രവർത്തനം ആരംഭിച്ചു. അനധികൃത ചന്തയുടെ പ്രവർത്തനം തടഞ്ഞ് കരുംകുളം പഞ്ചായത്ത് സ്ഥാപിച്ച ബോർഡും എടുത്ത് കളഞ്ഞു.

കരുംകുളം പഞ്ചായത്തിലെ തീരദേശമായ പള്ളത്ത് അനധികൃതമായി പ്രവർത്തിച്ചുവന്ന മത്സ്യ മാർക്കറ്റാണ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ദിവസം ഒഴിപ്പിച്ചത്. കരുംകുളം പഞ്ചായത്ത് സെക്രട്ടറി മിനി.ജെ യുടെ നേതൃത്വത്തിൽ കാഞ്ഞിരംകുളം പൊലീസിന്‍റെ സഹായത്തോടെ ഇന്നലെ രാവിലെ 6.30 മണിയോടെയാണ് പള്ളത്ത് ചന്ത നിരോധിച്ചു കൊണ്ടുള്ള ബോർഡ് സ്ഥാപിച്ചിരുന്നു. നേരത്തെയും കോടതി ഉത്തരവ് ഉണ്ടായപ്പോൾ പഞ്ചായത്ത് ചന്തയുടെ പ്രവർത്തനം നിരോധിച്ചിരുന്നു.

എന്നാൽ ഒന്നോ രണ്ടോ ദിവസം മാത്രം ചന്ത പൂട്ടുകയും തുടർന്ന് പൂർവ്വാധികം ശക്തമായി തുറന്ന് പ്രവർത്തിച്ചതിനെ എതിരെ പള്ളം സ്വദേശി ആൻഡ്രൂസ് നൽകിയ പരാതിയെ തുടർന്നാണ് വീണ്ടും ഹൈകോടതിയുടെ ഉത്തരവ് വന്നത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രി തന്നെ പഞ്ചായത്ത് സ്ഥാപിച്ച ബോർഡ് ഒരു സംഘം എടുത്ത് കളഞ്ഞു തുടർന്ന് ഇന്നലെ രാവിലെ മുതൽ പൂർവാധികം ശക്തിയോടെ ചന്ത പ്രവർത്തനവും ആരംഭിച്ചു.

രാസവസ്തുക്കള്‍ ചേര്‍ത്ത് മീന്‍ വില്‍പ്പന; പൂവാർ പള്ളത്തെ അനധികൃത ചന്ത അടച്ചുപൂട്ടാൻ വീണ്ടും ഉത്തരവ്

ഇതര സംസ്ഥാന ലോബികളുടെ അധീനതയിലുള്ള പള്ളത്തെ ചന്തയിൽ നിന്ന് അടുത്തിടെ രാസവസ്തുക്കൾ കലർന്ന മത്സ്യം പിടികൂടിയിരുന്നു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഗോവ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ദിവസവും നൂറോളം ലോറികൾ ഇവിടെക്ക് മത്സ്യം കൊണ്ട് വരുന്നുണ്ട്. വൻ മാഫിയയുടെ ഒത്താശയോടെ അതിർത്തികളിൽ പോലും പരിശോധനകൾ ഇല്ലാതെയാണ് മത്സ്യങ്ങൾ പള്ളത്ത് എത്തുന്നത്.

ദിവസങ്ങളോളം റോഡ് മാർഗം ലോറിയിൽ എത്തിക്കുന്ന മത്സ്യങ്ങളിൽ ഇവ കേട് വരാതെ ഇരിക്കാൻ ഫോർമാലിൻ, അമോണിയ പോലുള്ള മാരക രാസവസ്തുക്കൾ ആണ് കലർത്തുന്നത്. ഇവിടെ ലേലത്തിൽ വിൽക്കുന്ന മീൻ മൊത്തവ്യാപാരിയും ചെറുകിട വ്യാപാരികളും വാങ്ങിയ ശേഷം ഐസ് ചേർത്ത് ജില്ലയുടെ വിവിധ പ്രദേശങ്ങളിലും ചന്തകളിലും എത്തിച്ച് കച്ചവടം നടത്തും. ഇവിടെ ഉപേക്ഷിക്കുന്ന മാലിന്യം, മലിനജലം എന്നിവയിൽ നിന്നുള്ള ദുർഗന്ധം കാരണം നാട്ടുകാരും ബുദ്ധിമുട്ടിലാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഞെട്ടിക്കൽ യുഡിഎഫ്', 15 വര്‍ഷത്തിന് ശേഷം ഈ ട്രെൻഡ് ആദ്യം, ത്രിതല തെരഞ്ഞെടുപ്പിന്റെ സകല മേഖലകളിലും വമ്പൻ മുന്നേറ്റം
എകെജി സെന്റർ സ്ഥിതി ചെയ്യുന്ന മണ്ഡലത്തിലും എൽഡിഎഫിന് ഞെട്ടിക്കുന്ന തോൽവി, തോറ്റത് സ്റ്റാർ സ്ഥാനാർഥി