കൊല്ലത്ത് വീണ്ടും 'കല്യാണ അടി', ഇത്തവണ വില്ലൻ ഐസ്ക്രീം; ബന്ധുക്കൾക്ക് ഐസ്ക്രീം കിട്ടിയില്ല, ഓഡിറ്റോറിയത്തിൽ കൂട്ടയടി, വധു കുഴഞ്ഞ് വീണു

Published : Jul 13, 2026, 11:09 AM IST
5 Minute Ice Cream Recipe

Synopsis

വധുവിന്റെ ബന്ധുക്കളായ ചിലര്‍ ഐസ്‌ക്രീം ആവശ്യപ്പെട്ടപ്പോള്‍ തീര്‍ന്നുപോയി എന്ന് കാറ്ററിംഗ് ടീം അറിയിച്ചതാണ് പ്രകോപനത്തിന് കാരണം. തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു.

കൊല്ലം: ഐസ്ക്രീം നൽകാത്തതിന്റെ പേരിൽ കല്യാണ വിരുന്നിൽ കൂട്ടയടി. കൊല്ലം പള്ളിമുക്കിലെ ബിഎസ്എ ഓഡിറ്റോറിയത്തിൽ ഇന്നലെയാണ് സംഭവം. രാവിലെ കല്യാണസമയത്ത് തുടങ്ങിയ പ്രശ്‌നമാണ് വൈകിട്ട് കൂട്ടയിടിയിൽ കലാശിച്ചത്. വിവാഹശേഷം ഓഡിറ്റോറിയത്തിൽ നടന്ന സൽക്കാരത്തിനിടയായിരുന്നു സംഘർഷം. വധുവിന്റെ ബന്ധുക്കളായ ചിലര്‍ ഐസ്‌ക്രീം ആവശ്യപ്പെട്ടപ്പോള്‍ തീര്‍ന്നുപോയി എന്ന് കാറ്ററിംഗ് ടീം അറിയിച്ചതാണ് പ്രകോപനത്തിന് കാരണം. തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു.

ഐസ്ക്രീം ആവശ്യപ്പെട്ടപ്പോൾ തീർന്നുവെന്ന് കാറ്ററിംഗുകാർ പറഞ്ഞു. പിന്നാലെ ബോക്സ് തുറന്ന് ഐസ്‌ക്രീം എടുക്കാൻ ശ്രമിച്ചതോടെയാണ് അടി തുടങ്ങിയത്. പ്രശ്നത്തിൽ കൂടുതൽ പേർ ഇടപെട്ടതോടെ കൂട്ടയടിയായി. സംഘർഷത്തിനിടെ വധു കുഴഞ്ഞുവീണു. വധുവിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹദിവസം വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായതായും അതിന്റെ തുടർച്ചയായിരുന്നു സൽക്കാരത്തിനിടയുണ്ടായ അക്രമം എന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ കേസെടുത്തതായി ഇരവിപുരം പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സെന്‍സസ് ഉദ്യോഗസ്ഥ വിളിച്ചിട്ട് അനക്കമില്ല; തനിച്ച് താമസിക്കുന്ന വയോധിക വീടിനുള്ളില്‍ മരിച്ച നിലയില്‍
ബൈക്കിൽ കോയമ്പത്തൂരിൽ നിന്നും കടൽ കാണാനെത്തിയത് 13 പേർ, 4 പേർ കുളിക്കാനിറങ്ങി, തൃശൂരിൽ യുവാവ് തിരയിൽപ്പെട്ട് മുങ്ങിമരിച്ചു