
കൊച്ചി : സ്വിഗ്ഗിക്ക് പിന്നാലെ സൊമാറ്റോ ഓണ്‍ലൈൻ വിതരണക്കാരും സമരത്തിലേക്ക്. സ്വിഗ്ഗി വിതരണക്കാരുടെ സമരത്തിന്‍റെ രണ്ടാം ദിവസവും കൊച്ചി നഗരത്തിൽ ഭക്ഷണവിതരണത്തെ ബാധിച്ചിട്ടുണ്ട്. സ്വിഗ്ഗി ഓണ്‍ലൈൻ ഡെലിവറിക്കാർ കൊച്ചിയിൽ സമരമിരിക്കുമ്പോഴും സൊമാറ്റോ വിതരണക്കാർ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഒരുമിച്ചുള്ള സമരം കൊണ്ട് മാത്രമെ ഫലമുണ്ടാകൂ എന്ന വിലയിരുത്തലിലാണ് സൊമാറ്റോ വിതരണക്കാരും സമരത്തിന് പദ്ധതിയിടുന്നത്. നാളെ ആലോചനാ യോഗം ചേരും. അതിന് ശേഷമാകും തീരുമാനം.
മിനിമം നിരക്ക് കൂട്ടാനാകില്ലെന്ന് സ്വിഗ്ഗി, ചര്‍ച്ച പരാജയം, വിതരണക്കാരുടെ അനിശ്ചിത കാല സമരം തുടരും
സ്വിഗ്ഗി സമരത്തിന്‍റെ രണ്ടാം ദിവസം നഗത്തിലെ ഭക്ഷണ ഓർഡറും ഡെലിവറിയെയും ബാധിച്ചിട്ടുണ്ട്. ആദ്യ ചർച്ച പാളിയെങ്കിലും തുടർ ചർച്ചകളിൽ പരിഹാരം കാണുമെന്ന് പ്രതീക്ഷയിലാണ് സമരസമിതി സമരക്കാർ ഉയർത്തുന്ന പ്രശ്നങ്ങളിൽ കമ്പനി തലപ്പത്ത് നിന്ന് തീരുമാനമെടുക്കേണ്ടതുണ്ടെന്നാണ് കേരളത്തിലെ സ്വിഗ്ഗി പ്രതിനിധികൾ വ്യക്തമാക്കുന്നത്.മിനിമം ചാർജ് വർദ്ധനവ് നഷ്ടം കൂട്ടുമെന്ന വാദവും അവർ ഉയർത്തുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam