വീണ്ടും ദൃശ്യം മോഡൽ ! ആൾത്താമസം ഇല്ലാത്ത വീട്ടിൽ കുഴിച്ചിട്ട നിലയിൽ അസ്ഥികൂടം, കൊലപാതകം ? അന്വേഷണം

Published : Feb 17, 2026, 03:55 AM IST
found skeleton

Synopsis

തൃശ്ശൂർ എരുമപ്പെട്ടിയിൽ ആൾത്താമസമില്ലാത്ത വീടിന്റെ ചായിപ്പിൽ കുഴിച്ചിട്ട നിലയിൽ അസ്ഥികൂടം കണ്ടെത്തി. മൂന്ന് വർഷം മുൻപ് ഇവിടെ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.  

തൃശ്ശൂർ : എരുമപ്പെട്ടിയിൽ ആൾത്താമസം ഇല്ലാത്ത വീട്ടിൽ കുഴിച്ചിട്ട നിലയിൽ അസ്ഥികൂടം കണ്ടെത്തി.ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്ന് വർഷം മുൻപ് ഇവിടെ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടരുന്നത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്നുവർഷം മുൻപ് ഇവിടെ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. എരുമപ്പെട്ടി നെല്ലിക്കുന്നിൽ പാടശേഖരത്തിന് സമീപമുള്ള ആൾതാമസമില്ലാത്ത വീടിന്റെ പിറകിലെ ചായിപ്പിലാണ് കുഴിച്ചിട്ട നിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. തുണികളുടെയും പായയുടെയും അവശിഷ്ടങ്ങളും അസ്ഥികൂടത്തിനൊപ്പം ഉണ്ടായിരുന്നു. 

മൂന്ന് വർഷം മുമ്പാണ് വീട്ടിൽ ആൾതാമസമുണ്ടായിരുന്നത്. സ്ത്രീകളടക്കമുളള ഒരു കുടുംബവും ഇതര സംസ്ഥാന തൊഴിലാളികളുമാണ് ഇവിടെ താമസിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇതിനിടെ വീട് മറ്റൊരാൾക്ക് വിൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തി വരികയാണ്. ഇന്നലെ വൈകീട്ട് ചായിപ്പിന്റെ നിലം പൊളിക്കുന്നതിനിടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.കുന്നംകുളം എ.സി.പി ക്കാണ് കേസിന്റെ അന്വേഷണ ചുമതല.ഫോറൻസിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി. അസ്ഥികൂടത്തിന്റെ കാലപ്പഴക്കം അടക്കം തിരിച്ചറിയുന്നത് അന്വേഷണത്തിൽ നിർണായകമാകും. വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ പ്രാഥമിക അന്വേഷണം നടക്കുന്നത്.   

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ആർഎസ്എസ് നേതാവിന്‍റെ മുണ്ട് വലിച്ചൂരാൻ ശ്രമം', മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പൊലീസ് അതിക്രമമെന്ന് പരാതി; പന്തളത്ത് സംഘർഷം
നാഫില, അലൻ ഡേവിഡ്, ഫസീർ നാസർ, മൂവരെയും ഒന്നിച്ച് പൂട്ടി പാലാരിവട്ടം പൊലീസ്, ബെംഗളൂരിവിൽ നിന്നുള്ള എംഡിഎംഎ കടത്തിന് പിടിവീണു