
ഇടുക്കി: ഇടുക്കി ചിന്നക്കനാൽ വീണ്ടും കാട്ടാനയാക്രമണം. ചിന്നക്കനാലിലെ 301 കോളനിയിലുള്ള ജ്ഞാനജ്യോതിയമ്മാളിന്‍റെ വീടിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീടിന്‍റെ അടുക്കള ഭാഗവും മുൻ വാതിലുമാണ് കാട്ടാന തകർത്തത്. ജ്ഞാനജ്യോതിയമ്മാളും മകൾ ഷീലയുമാണ് ഇവിടെ താമസിക്കുന്നത്. ഇവർ 2 ദിവസം മുൻപ് മറയൂരിലുള്ള ബന്ധുവീട്ടിൽ പോയതിന് ശേഷം മടങ്ങി എത്തിയിരുന്നില്ല. ചക്കക്കൊമ്പനാണ് വീടാക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു.
അതിനിടെ, മറയൂരിലെ ജനവാസ മേഖലയിൽ വീണ്ടും കൊമ്പൻ പടയപ്പ ഇറങ്ങി. ചട്ടമൂന്നാർ ടൗണിലൂടെ കൃഷിയിടത്തിലെത്തിയ പടയപ്പ വ്യാപകമായി കൃഷി നശിപ്പിച്ചു. പാലക്കാട് ധോണിയിലെ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തെ കൃഷിയിടത്തിലും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. അട്ടപ്പാടി നരസിമുക്കിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ ആര്‍ആര്‍ടി സംഘമെത്തി കാടുകയറ്റി. കഴിഞ്ഞ നാല് ദിവസങ്ങളായി ഗൂളിക്കടവ്, നരസിമുക്ക്, അഗളി മേഖലകളിൽ കാട്ടാനക്കൂട്ടം എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം - LIVE
Last Updated Jul 9, 2023, 9:03 PM IST
FOLLOW US:
DOWNLOAD APP:
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam