ദുരിതം തീരുന്നില്ല; രണ്ട് ജില്ലകളിലെ നിശ്ചിത മേഖലകളില്‍ നാളെ അവധി പ്രഖ്യാപിച്ച് കളക്ടര്‍മാര്‍

Published : Jul 09, 2023, 08:36 PM ISTUpdated : Jul 09, 2023, 09:23 PM IST
ദുരിതം തീരുന്നില്ല; രണ്ട് ജില്ലകളിലെ നിശ്ചിത മേഖലകളില്‍ നാളെ അവധി പ്രഖ്യാപിച്ച് കളക്ടര്‍മാര്‍

Synopsis

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മഴക്കെടുതി തുടരുന്ന പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കുമാണ് അതത് ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കോട്ടയം: മഴ തോര്‍ന്നിട്ടും ദുരിതം തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ കോട്ടയം താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ, അംഗന്‍വാടി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കുമാണ് തിങ്കളാഴ്ച (2023 ജൂലൈ 10) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.

വെള്ളക്കെട്ട് രൂക്ഷമായ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ആലപ്പുഴ ജില്ലാ കളക്ടര്‍ നേരത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ പാടശേഖരങ്ങളില്‍ മടവീഴ്ച മൂലം വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലും മിക്ക സ്ക്കൂളുകളിലും ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച് വരുന്നതിനാലും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ആയിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ക്കും അംഗന്‍വാടികള്‍ക്കും ട്യൂഷന്‍ സെന്‍ററുകള്‍ക്കും അവധി ബാധകമാണ്. കൂടാതെ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. എന്നാല്‍ മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് ജില്ലയിലും മാറ്റുമുണ്ടായിരിക്കില്ല.

Read also: കേരള തീരത്ത് ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദേശം, വിവരങ്ങള്‍ ഇങ്ങനെ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി