
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ പെരിഞ്ഞനം ആറാട്ട് കടവിൽ കൂട്ടത്തോടെ ചാള കരക്കടിഞ്ഞു. ഇന്ന് ഉച്ചയോടെയാണ് ആറാട്ട് കടവ് മുതൽ അറപ്പ വരെ ചാള കൂട്ടത്തോടെ കരയ്ക്കടിഞ്ഞത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ ചാള കിട്ടിയ പാത്രങ്ങളിലെല്ലാം വാരിക്കൂട്ടി. അരമണിക്കൂറിലധികമാണ് ഇത് നീണ്ടുനിന്നത്. തൃശൂരിന്റെ തീരമേഖലകളിൽ ചാള കരക്കടിയുന്നത് ഇത് തുടർച്ചയായ സംഭവമാണ്.
കഴിഞ്ഞ ദിവസം തൃശൂരിൽ തന്നെ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞിരുന്നു. അന്നേ ദിവസം രാവിലെ പത്തുമണിയോടെയാണ് സംഭവം. തുടർച്ചയായ ദിവസങ്ങളിൽ തൃശൂരിന്‍റെ തീരപ്രദേശങ്ങളിൽ ചാളയും മത്തിയും കരയ്ക്കടിയുകയാണ്. മത്തിക്കൂട്ടം പറക്കുന്ന കാഴ്ചയാണ് അന്ന് തീരത്ത് കണ്ടത്. കുട്ടകളുും പെട്ടികളുമായി എത്തിയ നിരവധി പേർ നിറയെ മത്തിയുമായാണ് മടങ്ങിയത്. ഇതിന്‍റെ വീഡിയോ അടക്കം വൈറലായിരുന്നു. ജില്ലയിലെ വിവിധ മേഖലകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചാള കരയിലേക്ക് കയറിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam