സ്കൂട്ടർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു; ചികിത്സയിലായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു

Published : Nov 19, 2024, 03:05 PM ISTUpdated : Nov 19, 2024, 03:07 PM IST
സ്കൂട്ടർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു; ചികിത്സയിലായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു

Synopsis

ഉടൻ തന്നെ രജിയെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ എത്തിച്ചു. ​ഗുരുതരമായി പരിക്കേറ്റ രജി വെന്റിലേറ്ററിൽ ആയിരുന്നു. 

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. രജികുമാരൻ നായർ (50) ആണ് മരിച്ചത്. ഈ മാസം 11നു രജി കുമാരൻ ഓടിച്ച സ്കൂട്ടർ ബൈക്കിൽ ഇടിച്ചായിരുന്നു അപകടം. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി ആറ്റുകാലിന് സമീപം വെച്ച് രജികുമാർ ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് മറ്റൊരു ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ രജിയെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ എത്തിച്ചു. ​ഗുരുതരമായി പരിക്കേറ്റ രജി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഇന്ന് മരണം സംഭവിച്ചത്. മൃതദേഹം ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.  

കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിൽ ഉള്ളതെല്ലാം വ്യാജന്മാർ, ആദ്യ ദിവസം തന്നെ പൂട്ടി

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി