ജയശ്രീ മുണ്ടമാണിയിൽ വീണ്ടുമെത്തി, കയ്യിൽ എലുമ്പന്റെ കപ്പ വിറ്റുതീ‍ർത്ത പണവുമായി

By Web TeamFirst Published Nov 4, 2021, 9:54 AM IST
Highlights

ഒരു ടൺ ഉണക്ക കപ്പ ശേഖരിച്ച് മടങ്ങയി ജയശ്രീ ആന്ന് അഡ്വാൻസ് നൽകാൻ ശ്രമിച്ചെങ്കിലും മുഴുവൻ വിറ്റുതീ‍ത്ത ശേഷം മാത്രം മതിയെന്നായിരുന്നു എലുമ്പന്റെ മറുപടി. 
 

കാസ‍ർ​ഗോഡ്: രണ്ട് മാസം മുമ്പ് എലുമ്പന്റെ വീട്ടിൽ വന്ന് ഉണക്ക കപ്പയെല്ലാം ശേഖരിച്ച് മടങ്ങിയ കൃഷി ഓഫീസ‍ർ ജയശ്രീ ഒരിക്കൽ കൂടി എലുമ്പന്റെ അടുത്തെത്തി. രണ്ട് മാസം മുമ്പ് വാങ്ങിയ കപ്പ വിറ്റ പണം നേരിട്ട് അദ്ദേ​ഹത്തെ ഏൽപ്പിക്കുകയായിരുന്നു ഇത്തവണ ജയശ്രീയുടെ ദൗത്യം. 

എലുമ്പൻ വിളയിച്ചെടുത്ത കപ്പ കൊവിഡ് കാലപമായതോടെ വിൽക്കാനാകാതെ കെട്ടിക്കിടക്കുന്നത് വാ‍ർത്തയായതോടെയാണ് എലുമ്പനെ തേടി ബേഡഡുക്ക കൃഷി ഓഫീസ‍ർ കെ സി ജയശ്രീയും സംഘവും വീട്ടിലെത്തിയത്. അവിടെ നിന്ന് ഒരു ടൺ ഉണക്ക കപ്പ ശേഖരിച്ച് മടങ്ങയി ജയശ്രീ ആന്ന് അഡ്വാൻസ് നൽകാൻ ശ്രമിച്ചെങ്കിലും മുഴുവൻ വിറ്റുതീ‍ത്ത ശേഷം മാത്രം മതിയെന്നായിരുന്നു എലുമ്പന്റെ മറുപടി. 

തന്റെ പ്രവ‍ർത്തന പരിധിയിലുള്ള കാര്യമല്ലാതിരുന്നിട്ടും എലുമ്പനുവേണ്ടി ഓടിയെത്തുകയായിരുന്നു അവർ. അവിടെ നിന്ന് പൂടംകല്ല് മുണ്ടമാണിയിലെ എലുമ്പന്റെ കപ്പ മുണ്ടമാണി കപ്പയെന്ന പേരിൽ ജയശ്രീയും സംഘവും വിതരണം ചെയ്തു. ആദ്യം കപ്പ കാസർകോട് സി.പി.സി.ആർ.ഐ.യുടെ കീഴിലുള്ള പള്ളത്തിങ്കാലിലെ ഇക്കോഗ്രീൻ ഉത്പാദനകേന്ദ്രത്തിലേക്കെത്തിച്ചു. അവിടെ നിന്ന് ചില്ലറ വിൽപ്പനയ്ക്ക് തയ്യാറാക്കി, സന്നദ്ധപ്രവ‍ത്തകരോടൊപ്പം ചേ‍ർന്ന് ജയശ്രീ, സ‍ർക്കാ‍ർ ഓഫീസുകൾ കയറിയിറങ്ങി വിൽപ്പന നടത്തി. 

മുഴുവൻ കപ്പയും രണ്ട് മാസം കൊണ്ട് വിറ്റുതീ‍ർന്ന് അവസാന കപ്പയുടെ പണവും ലഭിച്ചതോടെ അതുമായി എലുമ്പന്റെ അടുത്തെത്തിയതാണ് ജയശ്രീ. ഇവിടെനിന്ന്‌ മുണ്ടമാണി കപ്പയെന്ന പേരിൽ ചില്ലറവിൽപ്പനക്കായി തയ്യാറാക്കി. പിന്നീട് സന്നദ്ധപ്രവർത്തകരെ കൂടെ കൂട്ടി ജയശ്രീയുടെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിലടക്കം കയറിയിറങ്ങി വിൽപ്പന നടത്തിയാണ് കർഷകന് സഹായമൊരുക്കിയത്. തന്റെ പ്രവർത്തനപരിധിയല്ലാതിരുന്നിട്ടും ഒരു പാവപ്പെട്ട കർഷകന്റെ ദുരിതം കണ്ടറിഞ്ഞ് സഹായഹസ്തവുമായി എത്തുകയായിരുന്നു ജയശ്രീ.  കപ്പ വിറ്റഴിച്ചതിലൂടെ ലഭിച്ച തുക സി.പി.സി.ആർ.ഐ. ഡയറക്ടർ ഡോ. മനോജിന്റെ സാന്നിദ്ധ്യത്തിൽ ജയശ്രീ എലുമ്പന് നൽകി.

കാർഷിക വിളകൾ വിറ്റുപോകുന്നതിന് പുതിയ സംരംഭം തുടങ്ങാൻ തയ്യാറെടുക്കുകയാണ് ഇപ്പോൾ ഈ കൃഷി ഓഫീസ‍ർ. മുണ്ടമാണിയിലെയും സമീപത്തെയും പട്ടികവർഗ കർഷകരുടെ കാർഷികോത്പന്നങ്ങളുടെ വിൽപ്പനയ്ക്കും ജീവിതമാ‍​ർ​ഗം മെച്ചപ്പെടുത്താനുമായി സി.പി.സി.ആർ.ഐ. അധികൃതരുടെ സഹായത്തോടെ ഒരു സൊസൈറ്റി രൂപവത്കരിക്കാനാണ് ഇവരുടെ ശ്രമം. 

click me!