കോട്ടയം ന​ഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് 15ന്; ബിജെപി പിന്തുണ വേണ്ടെന്ന് എൽഡിഎഫ്

By Web TeamFirst Published Nov 4, 2021, 7:52 AM IST
Highlights

നഗരസഭ അധ്യക്ഷയായിരുന്ന ബിൻസി സെബാസ്റ്റ്യനെതിരെ ഇടത് മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെ പാസാവുകയായിരുന്നു. 52 അംഗ നഗരസഭയിൽ എൽഡിഎഫ് 22 യുഡിഎഫ് 22 ബിജെപി എട്ട് എന്നിങ്ങനെയാണ് അംഗസംഖ്യ. അധ്യക്ഷ തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണ സ്വീകരിക്കില്ലെന്ന് എൽഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. 

കോട്ടയം: കോട്ടയം നഗരസഭാ അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 15 ന് നടക്കും. നഗരസഭ അധ്യക്ഷയായിരുന്ന ബിൻസി സെബാസ്റ്റ്യനെതിരെ ഇടത് മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെ പാസാവുകയായിരുന്നു. 52 അംഗ നഗരസഭയിൽ എൽഡിഎഫ് 22 യുഡിഎഫ് 22 ബിജെപി എട്ട് എന്നിങ്ങനെയാണ് അംഗസംഖ്യ. അധ്യക്ഷ തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണ സ്വീകരിക്കില്ലെന്ന് എൽഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, എല്‍ഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ 29 അം​ഗങ്ങള്‍ അനുകൂലിച്ചതോടെയാണ് യുഡിഎഫിന്‍റെ ഭരണം നഷ്ടമായത്.

ബിജെപി പിന്തുണച്ചു; എല്‍ഡിഎഫ് അവിശ്വാസ പ്രമേയം പാസായി, കോട്ടയത്ത് യുഡിഎഫിന് ഭരണ നഷ്ടം

എട്ട് ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. അവിശ്വാസ പ്രമേയത്തില്‍ നിന്ന് 22 കോണ്‍​ഗ്രസ് അം​ഗങ്ങള്‍ വിട്ടുനിൽക്കുകയായിരുന്നു. ഒരു സിപിഎം സ്വതന്ത്രന്റെ വോട്ട് അസാധുവായി. ഭരണസ്തംഭനം ആരോപിച്ചാണ് കോട്ടയം നഗരസഭയിൽ എൽഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഏത് ചെകുത്താനുമായും സിപിഎം കൂട്ടുകൂടുകയാണെന്നായിരുന്നു ഇതിനോട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം.

കോട്ടയം നഗരസഭയിൽ അനിശ്ചിതത്വം: ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ആവർത്തനമാകാൻ സാധ്യത, അതൃപ്തർക്കായി മുന്നണികൾ

സിപിഎം വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണ്. കോട്ടയം ഈരാറ്റുപേട്ട നഗരസഭകളില്‍ ഇത് വ്യക്തം ആണെന്നുമായിരുന്നു സതീശന്‍റെ വിമര്‍ശനം. ഈരാറ്റുപേട്ട നഗരസഭയിലും സമാനമായി യുഡിഎഫിന് ഭരണം നഷ്ടമായിരുന്നു. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എസ്‌ഡിപിഐ പിന്തുണയോടെ പാസാവുകയായിരുന്നു. 28 അംഗ നഗരസഭയിൽ യുഡിഎഫിന് 14  അംഗങ്ങളാണുണ്ടായിരുന്നത്. എൽഡിഎഫിന് ഒന്‍പത് അംഗങ്ങളും. ലീഗ് ചെയർപേഴ്‍സന്‍ സുഹറ അബ്ദുൾ ഖാദറിനോട് വിയോജിപ്പുണ്ടായിരുന്ന കോൺഗ്രസ് അംഗം അൻസൽന പരീക്കുട്ടിയുടെ പിന്തുണയോടെയാണ് എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്.

'യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടുന്നു'; സിപിഎമ്മിന് എതിരെ സതീശന്‍

പ്രമേയം അഞ്ച് അംഗങ്ങളുള്ള എസ്‍ഡിപിഐ കൂടി പിന്തുണച്ചതോടെ പാസാവുകയായിരുന്നു. എന്നാൽ, ഈരാറ്റുപേട്ട നഗരസഭയിൽ നഷ്ടപ്പെട്ട ഭരണം യുഡിഎഫ് തിരിച്ച് പിടിച്ചിരുന്നു. എൽഡിഎഫ് മത്സരത്തിൽ നിന്ന് വിട്ടു നിന്നതോടെ അഞ്ചിനെതിരെ 14 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥി സുഹ്‌റ അബ്ദുൽ ഖാദർ വിജയിച്ചത്. അവിശ്വാസ പ്രമേയത്തിനിടെ കൂറ് മാറിയ കൗൺസിലർ യുഡിഎഫ് പാളയത്തിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു.

അവിശ്വാസത്തിൽ നഷ്ടപ്പെട്ട ഭരണം ഈരാറ്റുപേട്ടയിൽ തിരിച്ചുപിടിച്ച് യുഡിഎഫ്; വോട്ടെടുപ്പിൽ പങ്കെടുക്കാതെ എൽഡിഎഫ്

ഈരാറ്റുപേട്ടയിൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിച്ചാൽ വീണ്ടും എസ്‌ഡിപിഐ പിന്തുണയ്ക്കുമെന്നും അത് വിവാദമാകുമെന്നും വിലയിരുത്തിയാണ് എൽഡിഎഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. ഇതോടെ യുഡിഎഫിന് കാര്യങ്ങൾ എളുപ്പമാവുകയായിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി എസ്ഡിപിഐ സ്ഥാനാർഥിയെ നിർത്തിയെങ്കിലും നസീറ സുബൈറിന് അഞ്ച് വോട്ട് മാത്രമേ നേടാനായുള്ളൂ.

കേവലം നഗരസഭാ ഭരണം പിടിക്കാൻ വർഗീയ ഫാസിസ്റ്റുകളുടെ എച്ചില്‍ നക്കുന്ന ഇടത് രാഷ്ട്രീയം തിരിച്ചറിയണം: കെ സുധാകരൻ

 

click me!