വാഹനം ഇടിച്ച ആഘാതത്തിൽ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ സൈദലവിയെ ഓടിക്കൂടി നാട്ടുകാരും മറ്റും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.
കല്‍പ്പറ്റ: വയനാട്ടില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്നയാള്‍ മരിച്ചു. മീനങ്ങാടി മണങ്ങുവയല്‍ കൊന്നക്കാട്ടുവിളയില്‍ സൈദലവി (57) ആണ് ഇന്നലെ മരിച്ചത്. കഴിഞ്ഞ ദിവസം മീനങ്ങാടി 53-ല്‍ വെച്ചായിരുന്നു അപകടം. കാല്‍നടയാത്രികനായിരുന്ന സൈദലവിയെ ബുള്ളറ്റ് ബൈക്ക് വന്നിടിക്കുകയായിരുന്നു. വാഹനം ഇടിച്ച ആഘാതത്തിൽ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഓടിക്കൂടി നാട്ടുകാരും മറ്റും ഉടനെ തന്നെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇവിടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.


