
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് 'Ahoy Gulsun' (അഹോയ് ഗുൽഷൻ) എന്ന പ്രചരണ പരിപാടിക്ക് രൂപം നൽകി വിഴിഞ്ഞം മദർ പോർട്ട് ആക്ഷൻ സമിതി. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ ആയ Msc Gulsun (എംഎസ്‍സി ഗുൽസൺ)നെ കേരളീയർക്ക് പരിചയപ്പെടുത്തുന്ന ആഗ്മെൻറ്റഡ് റിയാലിറ്റി (Augmented Reality Show) ഷോ ആണ് അഹോയ് ഗുൽഷൻ. ഡിസംബർ 29ന് വൈകുന്നേരം ശംഖുമുഖത്ത് വച്ച് നടക്കുന്ന പരിപാടി ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആണ് ഉദ്ഘാടനം ചെയ്യുക. ആഗ്മെൻറ്റഡ് റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട വിവരങ്ങൾ കടകംപള്ളി സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
കേരളം ഒന്നടങ്കം ആഗ്രഹിക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. എത്രയും വേഗം പദ്ധതി പൂർത്തിയാക്കി കപ്പലടുപ്പിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. വളരെ വേഗത്തിൽ പദ്ധതി പൂർത്തിയാക്കി കമ്മീഷൻ ചെയ്യാൻ കഴിയുമെന്ന് അദാനി പോർട്സ് ഉറപ്പ് നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി പ്രവർത്തിക്കുന്ന വിഴിഞ്ഞം മദർ പോർട്ട് ആക്ഷൻ സമിതി 'Ahoy Gulsun' എന്ന ഒരു പ്രചരണ പരിപാടി ആരംഭിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ ആയ Msc Gulsun നെ കേരളീയർക്ക് പരിചയപ്പെടുത്തുന്ന Augmented Reality Show ആണ് Ahoy Gulsun. ഡിസംബർ 29 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ശംഖുമുഖത്തു വച്ചു നടക്കുന്ന ദൃശ്യ വിസ്മയം കാണാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam