
തൃശൂര്‍: സിപിഎം ജില്ലാ കമ്മിറ്റി തെരഞ്ഞടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി എഐസിസി അംഗം അനില്‍ അക്കര. പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷം അക്കൗണ്ടില്‍ നിന്നും കോടിക്കണക്കിന് രൂപ പിന്‍വലിച്ചത് ദുരൂഹമാണ്. ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാവുന്ന പണം 95 ലക്ഷം രൂപയാണ്.
തെരഞ്ഞെടുപ്പ് സമയത്ത് ജില്ലയിലെ മൂന്ന് സ്ഥാനാര്‍ത്ഥികളേയും പ്രതിസന്ധിയിലാക്കുന്ന വിധത്തിലാണ് ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഇടപാടുകള്‍. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് താന്‍ പരാതി നല്‍കിയിട്ടുണ്ട്. ജില്ലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചില്ലെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മൂവരും അയോഗ്യരാക്കപ്പെടുന്ന സാഹചര്യമാണുള്ളത്.
താന്‍ കേന്ദ്ര അന്വേഷണഏജന്‍സികളുടെ ഏജന്റാണെന്ന പട്ടം സി.പി.എം വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ് മുതല്‍ തന്നിട്ടുള്ളതാണ്. അതിന് മറുപടിയില്ല. ഞാന്‍ എന്റെ പണിയെടുക്കും. സി.പി.എം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് ഉള്ള ബാങ്കില്‍ ഇന്‍കം ടാക്‌സ് പരിശോധന നടക്കുമ്പോള്‍ പോയത് പരാതിക്കാരന്‍ എന്ന നിലയിലാണ്.
അതില്‍ അസ്വഭാവികമായി ഒന്നുമല്ല. ധിക്കാരപരമായ സമീപനമാണ് ജില്ലയിലെ സിപിഎം സ്വീകരിക്കുന്നത്. ജില്ലയിലെ ജനാധിപത്യത്തെ വഞ്ചിക്കുകയാണ് ദുരൂഹമായ സാമ്പത്തിക ഇടപാടുകളിലൂടെ ചെയ്യുന്നത്. ബി.ജെ.പിക്ക് വേണ്ടി വിടുപണി ചെയ്യുകയാണ് ജില്ലയിലെ നേതാക്കള്‍ ചെയ്യുന്നത്. ബി.ജെ.പി- സി.പി.എം ഡീലിനോട് എതിര്‍പ്പുള്ള സി.പി.എം നേതാക്കളും പ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് ഇല്ലെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam