എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

Published : Feb 17, 2025, 12:16 PM IST
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

Synopsis

എയര്‍ ഇന്ത്യഎക്സ്പ്രസ് വിമാനം പുറപ്പെടാൻ വൈകിയതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. മസ്കറ്റിലേയ്ക്ക് ഇന്ന് രാവിലെ 8.45 പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിയതിലാണ് പ്രതിഷേധം.

തിരുവനന്തപുരം: എയര്‍ ഇന്ത്യഎക്സ്പ്രസ് വിമാനം പുറപ്പെടാൻ വൈകിയതിനെ തുടര്‍ന്ന്  തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. മസ്കറ്റിലേയ്ക്ക് ഇന്ന് രാവിലെ 8.45 പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിയതിലാണ് പ്രതിഷേധം. രാവിലെ അഞ്ചു മണിക്ക് വിമാനത്താവളത്തിലെത്തിയപ്പോഴാണ് വൈകിട്ട് ആറിനു മാത്രമെ വിമാനം പുറപ്പെടുവെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു.

പ്രതിഷേധത്തിനൊടുവിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 45 യാത്രക്കാരെ കഴക്കൂട്ടത്തെ ഹോട്ടലിലേയ്ക്ക് മാറ്റി. എന്നാൽ, മുറി അനുവദിക്കാൻ അറിയിപ്പ് വൈകിയതിനെ തുടര്‍ന്ന് ഇവിടെയും യാത്രക്കാര്‍ പ്രതിഷേധിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിപ്പ് വന്നതിനെ പിന്നാലെ 15 മുറി യാത്രക്കാര്‍ക്കായി അനുവദിച്ചു. വിമാനം വൈകിയത് സാങ്കേതിക കാരണങ്ങളാലെന്നാണ് എയര്‍ എക്സ്പ്രസ് വിശദീകരണം.

തിരുനാളിന് നൃത്തം ചെയ്ത് റിജോ, വണ്ടിക്കുള്ള നമ്പറും സംഘടിപ്പിച്ചു, മോഷണശേഷം 3 മിനുട്ടിനുള്ളിൽ വസ്ത്രം മാറി
 

PREV
click me!

Recommended Stories

തള്ള് തള്ള് തള്ള്...!ജീവനുള്ള കൂറ്റൻ തിമിംഗല സ്രാവ് മത്സ്യബന്ധന വലയിൽ കുരുങ്ങി കരയ്ക്കടിഞ്ഞു, പ്രദേശവാസികൾ രക്ഷപ്പെടുത്തി
പോസ്റ്റ് ഓഫീസ് ഇനി 'ഓൾഡ് സ്കൂൾ' അല്ല! കേരളത്തിലെ ആദ്യ 'ജെൻ-സി' കൗണ്ടർ കോട്ടയം സിഎംഎസ് കോളേജിൽ