
മണ്ണാർക്കാട്: പാലക്കാട് ജില്ലയിലെ അലനല്ലൂർ സഹകരണ ബാങ്കിൽ മുൻ പ്രസിഡന്‍റും സെക്രട്ടറിയും നടത്തിയത് വൻ ക്രമക്കേടെന്ന് ജോയിന്‍റ് രജിസ്ട്രാറുടെ കണ്ടെത്തൽ. ഇരുവരും ജോയിന്‍റ് അക്കൗണ്ട് ഉണ്ടാക്കി പണം വകമാറ്റി. മതിയായ അനുമതി ഇല്ലാതെ പല ആവശ്യങ്ങൾക്കും പണം ചെലവഴിച്ചെന്നും റിപ്പോർട്ടിലുണ്ട്. സെക്രട്ടറിയും മുൻ പ്രസിഡൻ്റും ജോയിന്റ് അക്കൌണ്ടുണ്ടാക്കി പണം വകമാറ്റി ലോൺ അനുവദിക്കുമ്പോൾ കമ്മീഷൻ കൈ പറ്റിയെന്നും കണ്ടെത്തി. അനുമതികൾ ഇല്ലാതെ പണം സ്വന്തം ഇഷ്ടപ്രകാരം ചിലവാക്കി.
ബോർഡ് മീറ്റിങ്ങിന് എത്താത്തവരുടെ വ്യാജ ഒപ്പിട്ടെന്നും കണ്ടെത്തി. 2005 ലാണ് അലനെല്ലൂർ അർബൻ ക്രെഡിറ്റ് സൊസൈറ്റി രജിസ്റ്റർ ചെയ്യുന്നത്. അന്നുമുതൽ 2021 ജൂലൈ വരെ പ്രസിസഡൻ്റ് ആയിരുന്ന അജിത് കുമാർ, സെക്രട്ടറി ഒ.വി. ബിനീഷ് എന്നിവർ ചേർന്ന് സാമ്പത്തിക ക്രമക്കേട് നടത്തി എന്നാണ് സഹകരണ വകുപ്പ് കണ്ടെത്തൽ.
2020 വരെ സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ച് മറ്റൊരു കെട്ടിടത്തിലേക്ക് മാറി. ആ സമയത്ത് ഇൻ്റീരിയിൽ ഡിസൈനായി ടെണ്ടർ വിളിച്ചതിലും ഇവർ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തൽ. 67 ലക്ഷം രൂപയാണ് കെട്ടിടത്തിൻ്റെ ഇൻ്റീരിയൽ ഡിസൈനായി അനുവദിച്ചത്. എന്നാൽ ക്വട്ടേഷൻ വിളക്കുന്ന കാര്യമോ, എസ്റ്റിമേറ്റ് തയ്യാറാക്കിയ വിവരമോ ഡയറക്ടർ ബോഡിൽ ചർച്ച ചെയ്തില്ല. ബോർഡ് യോഗത്തിൽ പങ്കെടുക്കാത്തവരുടെ പേരിൽ വ്യാജ ഒപ്പിട്ടെന്നും കണ്ടെത്തി. ക്രമക്കേടിൽ തുടർ നടപടികളുമായി മുന്നോട്ട് പോവുകയാണ് സഹകരണ വകുപ്പ്.
ബാങ്കിലെ 16 ഡയറക്ടർമാരോട് ഫെബ്രുവരി എട്ടിന് ഹാജരാകൻ സഹകരണ വകുപ്പ് ജോ. രജിസ്ട്രാർ നിർദേശംശിച്ചു. മുൻ പ്രസിഡൻറ് വി.അജിത്ത്, സെക്രട്ടറി ബിനീഷ് എന്നിവരുടെ പേരിൽ കണ്ടെത്തിയ ജോയിൻ്റ് അക്കൌണ്ടിലെ പണത്തിലും ദുരൂഹതയുണ്ട്. പലർക്കും ലോൺ അനുവദിക്കുമ്പോൾ ഇരുവരും ചേർന്ന് വാങ്ങിയ കമ്മീഷനാണ് അക്കൗണ്ടിലെ പണം എന്നാണ് പ്രാഥമിക വിലയിരുത്തൽ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam