വർധിപ്പിച്ച ഇന്ധനസെസും നികുതിയും;ന്യായീകരിച്ച് ധനമന്ത്രി,ഇളവ് വരുത്താൻ എൽഡിഎഫ്,പ്രതിഷേധവുമായി പ്രതിപക്ഷം
നാളെ നിയമ സഭയിൽ തുടങ്ങുന്ന ബജറ്റ് ചർച്ചയുടെ മറുപടിയിൽ ആയിരിക്കും ധനമന്ത്രി അന്തിമ നിലപാട് പ്രഖ്യാപിക്കുക

തിരുവനന്തപുരം :ബജറ്റിൽ ജനത്തിന്‍റെ നടുവൊടിക്കുന്ന ഇന്ധന സെസിലും നികുതി വർധനകളിലും ഇളവ് നൽകുന്നതിനെ കുറിച്ച് LDF ൽ ചർച്ച സജീവം. ജനാരോഷം പരിഗണിക്കുമെന്ന് നേതാക്കൾ വിശദീകരിക്കുന്പോഴും സെസിനെ പൂർണ്ണമായും ന്യായീകരിച്ചായിരുന്നു ധനമന്ത്രി രാത്രി ഇറക്കിയ എഫ ബി പോസ്റ്റ്.
അസാധാരണ പ്രതിസന്ധി നേരിടാൻ വേറെ വഴി ഇല്ലെന്നാണ് കെ എൻ ബാലഗോപാൽ ആവർത്തിക്കുന്നത്. നാളെ നിയമ സഭയിൽ തുടങ്ങുന്ന ബജറ്റ് ചർച്ചയുടെ മറുപടിയിൽ ആയിരിക്കും ധന മന്ത്രി അന്തിമ നിലപാട് പ്രഖ്യാപിക്കുക.അതെ സമയം ബജറ്റിനെതിരായ സമരം ശക്തമായി തുടരാൻ ആണ് പ്രതിപക്ഷ തീരുമാനം