കണ്ണുകളിൽ ഇരുൾ മൂടുന്ന രോഗാവസ്ഥ; മുകോപോളിസാക്കി റിഡോസിസിൽ ചികിത്സാ സഹായം തേടി കുഞ്ഞു സഹോദരങ്ങൾ

By Web TeamFirst Published Sep 25, 2022, 12:06 AM IST
Highlights

ചേർത്തല തൈക്കൽ കൊച്ചീക്കാരൻ വീട്ടിൽ ജോസഫിന്റെയും മിനിയുടെയും മക്കളായ റോയലും (12) റോബിനുമാണ് (10) സഹായം വേണ്ടത്. ചേർത്തല ഹോളിഫാമിലി സ്കൂളിലെ ഏഴിലും നാലിലും പഠിക്കുന്ന വിദ്യാർഥികളാണ് ഇവർ

ചേർത്തല: അസുഖ ബാധിതരായ സഹോദരങ്ങൾ സുമനസുകളുടെ സഹായം തേടുന്നു. കണ്ണുകളിൽ ഇരുൾ മൂടുന്ന രോഗാവസ്ഥയുള്ള സഹോദരങ്ങളാണ് ചികിത്സാ സഹായം തേടുന്നത്. ചേർത്തല തൈക്കൽ കൊച്ചീക്കാരൻ വീട്ടിൽ ജോസഫിന്റെയും മിനിയുടെയും മക്കളായ റോയലും ( 12 ) റോബിനുമാണ് ( 10 ) സഹായം വേണ്ടത്. ചേർത്തല ഹോളിഫാമിലി സ്കൂളിലെ ഏഴിലും നാലിലും പഠിക്കുന്ന വിദ്യാർഥികളാണ് ഇവർ.

അസാധാരണമായ മുകോപോളിസാക്കി റിഡോസിസ് എന്നതാണ് രോഗം. അസ്ഥിക്കുള്ളിലെ മജ്ജകൾ ഇല്ലാതാകുകയും കാഴ്ചശേഷി നഷ്ടപ്പെടുകയും കൈകാലുകൾ നിവർത്താൻ കഴിയാതെ വരുന്നതുമാണ് രോഗം. ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനും സഹായം ആവശ്യമാണ്. 5 വർഷം മുൻപാണ് രോഗം കണ്ടെത്തിയത്. ഒരു വർഷം മുൻപ് റോബിന് ഇടതു കണ്ണിന് ശസ്ത്രക്രിയ നടത്തി. റോബിനും റോയലിനും കൈകൾക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. റോയലിന് കണ്ണിന് മരുന്നു ചികിത്സയും ഇരുവർക്കും കണ്ണടയും നൽകിയെങ്കിലും പൂർണ്ണമായിട്ടില്ല. റോബിന്റെ വലത് കണ്ണിനു ഇനി ശസ്ത്രക്രിയ ചെയ്യണം. റോയലിന് രണ്ടു കണ്ണും ശസ്ത്രക്രിയ നടത്തണം. രണ്ടുപേരുടെയും കാലുകൾ വളയുന്നതിനും ശസ്ത്രക്രിയ നടത്തണം.

ഒന്നും രണ്ടുമല്ല, അമ്പതെണ്ണം, 'എല്ലാം പണിയായുധങ്ങളാ'; കൊച്ചിയിലെ കള്ളന്‍റെ 'ടൂൾകിറ്റ്' കണ്ട് ഞെട്ടി പൊലീസ്

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും ചികിത്സ തേടുന്നത്. ഇരുവരുടെയും ചികിത്സകൾക്കായി 5 ലക്ഷം രൂപയോളമാണ് ഇപ്പോൾ ആവശ്യമുള്ളത്. ജോസഫ് മത്സ്യത്തൊഴിലാളിയാണ്. ഭാര്യ മിനിയ്ക്കാകട്ടെ തൊണ്ടയിൽ അർബുദവുമാണ്. പണിതീരാത്ത വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. ചികിത്സാ സഹായത്തിനായി റോബിന്റെയും മിനിയുടെയും പേരിൽ അർത്തുങ്കൽ എസ് ബി ഐ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു.

അക്കൗണ്ട് വിവരങ്ങൾ

അക്കൗണ്ട് നമ്പർ : 37077575885
ഐ എഫ് എസ് സി കോഡ് : SBIN0008593
ഫോൺ നമ്പർ : 6282569313

click me!