പഴനിയിൽ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

Published : Jul 09, 2026, 10:22 PM IST
palani accident haripad native dies

Synopsis

പരിക്കേറ്റ വിഷ്ണുകുമാറിനെ ആദ്യം കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

ഹരിപ്പാട്(ആലപ്പുഴ): പഴനിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു. പള്ളിപ്പാട് മഠത്തിൽ വിഷ്ണു ഭവനത്തിൽ വിഷ്ണുകുമാറാണ് (37) മരിച്ചത്. തമിഴ്നാട്ടിലെ പഴനിയിൽ വെൽഡറായി ജോലി ചെയ്തിരുന്ന വിഷ്ണുകുമാർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം നിയന്ത്രണം തെറ്റി അപകടത്തിൽപ്പെടുകയായിരുന്നു. കഴിഞ്ഞ അഞ്ചാംതീയതിയായിരുന്നു സംഭവം.

പരിക്കേറ്റ വിഷ്ണുകുമാറിനെ ആദ്യം കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും. പരേതനായ ഹരികുമാറാണ് പിതാവ്. മാതാവ്: ഉഷാകുമാരി. പരേതയായ വിദ്യാനായർ സഹോദരിയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇടപെട്ട് ആരോഗ്യമന്ത്രി, നെഞ്ചുവേദനയോടെ ക്യൂ നിന്ന രോഗി മരിച്ച സംഭവത്തിൽ ഡിഎംഒയോട് റിപ്പോർട്ട് തേടി; 'കാരണം കണ്ടെത്തണം, കർശന നടപടി ഉറപ്പ്'
ഭക്ഷണവുമായി വന്നപ്പോൾ വീട്ടിൽ കണ്ടില്ല, സംസാരശേഷിയില്ലാത്ത വയോധികൻ കിണറ്റിലെ കയറിൽ തൂങ്ങികിടക്കുന്നനിലയിൽ; ഫയർഫോഴ്സെത്തി രക്ഷിച്ചു