ക്യാൻസർ പിടിപ്പെട്ട വീട്ടമ്മ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു

Published : Mar 16, 2019, 09:03 PM IST
ക്യാൻസർ പിടിപ്പെട്ട വീട്ടമ്മ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു

Synopsis

കഴിഞ്ഞ ഒരു വർഷമായി കാൻസറിന്റെ പിടിയിലമർന്ന ഈ വീട്ടമ്മയ്ക്ക് 8 ഓളം കീമോതെറാപ്പി നടത്തിക്കഴിഞ്ഞു. ഈ വരുന്ന 26-ാം തീയതി ആർ സി സിയിൽ ഓപ്പറേഷൻ നിശ്ചയിച്ചിരിക്കുകയാണ്

ഹരിപ്പാട്: ബ്രസ്റ്റ് ക്യാൻസർ പിടിപ്പെട്ട വീട്ടമ്മ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. നീരേറ്റുപുറം കാരിക്കുഴി പുത്തൻപറമ്പിൽ അനിലിന്റെ ഭാര്യ ഉഷ (45) യാണ് മാരകമായ ബ്രസ്റ്റ് ക്യാൻസർ പിടിപെട്ട് അവശനിലയിലായിരിക്കുന്നത്. ഒരു ചെറിയ തടിപ്പായി തുടങ്ങിയ അസുഖം പതുക്കെ പതുക്കെ പിടിമുറുക്കുകയായിരുന്നു. ആദ്യം വണ്ടാനം മെഡിക്കൽ കോളേജിലും തുടർന്ന് തിരുവനന്തപുരം ആർ സി സിയിലുമായിട്ടാണ് ചികിത്സ തുടരുന്നത്.

കഴിഞ്ഞ ഒരു വർഷമായി കാൻസറിന്റെ പിടിയിലമർന്ന ഈ വീട്ടമ്മയ്ക്ക് 8 ഓളം കീമോതെറാപ്പി നടത്തിക്കഴിഞ്ഞു. ഈ വരുന്ന 26-ാം തീയതി ആർ സി സിയിൽ ഓപ്പറേഷൻ നിശ്ചയിച്ചിരിക്കുകയാണ്. ഇതുവരെ ഒന്നര ലക്ഷം രൂപയോളം ചിലവായിട്ടുണ്ട്. അവസാനഘട്ടമെത്തിയപ്പോൾ ഓരോ കീമോതെറാപ്പി ഇൻജക്ഷനും നല്ല തുകയാണ് ചിലവായികൊണ്ടിരിക്കുന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ അനിലിന്റെ അദ്ധ്വാനത്തിലും ഏക വരുമാനത്തിലുമാണ് ചികിത്സാ ചിലവുകളും വീട്ടുകാര്യങ്ങളും ഓടിക്കൊണ്ടിരുന്നത്.

വിശ്രമമില്ലാത്ത അദ്ധ്വാനവും മറ്റും നിമിത്തം അനിലിനും ശാരീരികാസ്വസ്ഥതകളും നടുവേദനയുമാണ്. ഇത് കാരണം ജോലി ചെയ്യുന്നതിന് കഴിയുന്നില്ല. ഏക വരുമാന മാർഗ്ഗവും നിലച്ച മട്ടാണ്. ഇവർക്ക് രണ്ടു കുട്ടികളാണുള്ളത്. മൂത്ത മകൾ അഞ്ജു (21) ആയുർവ്വേദ നഴ്സിങ് പഠനംകഴിഞ്ഞ് നിൽക്കുന്നു. മാതാവിനെ ശുശ്രൂഷിക്കേണ്ടതുകൊണ്ട് ജോലിക്കു പോകുവാൻ കഴിയുന്നില്ല. ഇളയ മകൻ അനന്ദു (10) വിനും അസുഖമാണ്. തൊണ്ടയിൽ മാംസ വളർച്ചയും ശ്വാസകോശത്തിന്റെ കട്ടിക്കുറവും നിമിത്തം അവശത അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

അനിലിന്  കുടുംബ വീതമായിക്കിട്ടിയ മൂന്ന് സെൻറ് സ്ഥലത്ത് ഒരു ചെറിയ വീട് വച്ച് അതിനുള്ളിലാണ് ഈ കുടുംബം കഴിയുന്നത്. തന്റെ അസുഖത്തിന് പുറമേ ഭർത്താവിന്റെയും മകന്റേയും രോഗാവസ്ഥകളും, വിവാഹപ്രായമെത്തി നിൽക്കുന്ന മകളും കാൻസർ എന്ന മാരക രോഗത്തിന്റെ പിടിയിലമർന്ന ഈ വീട്ടമ്മയെ അലട്ടുന്ന വിഷമതകളാണ്. ഓപ്പറേഷൻ നടത്തിയാൽ രക്ഷപ്പെടുമെന്ന ഡോക്ടറുടെ ഉറപ്പും ജീവിക്കണമെന്നുള്ള അടങ്ങാത്ത ആഗ്രഹവും നിമിത്തം സന്മനസുള്ളവരെ, നിങ്ങളുടെ ദയാവായ്പിനായി കാത്തിരിക്കുകയാണ് ഈ നിർദ്ധന കുടുംബം.

ബന്ധുക്കളും സുഹൃത്തുക്കളും നല്ലവരായ അയൽവാസികളും നൽകിയ കരുതലും സഹായവും കൊണ്ടാണ് ഇവിടം വരെ എത്തിയത്. ഓപ്പറേഷനും തുടർചികിത്സകൾക്കും നല്ലൊരു തുക ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഉഷയുടെ ചികിത്സയ്ക്കുള്ള സഹായം ലഭിക്കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അർത്തിശ്ശേരി ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

അക്കൗണ്ട് നന്പര്‍: 67343366071
ഐ എഫ് എസ് സി: SBTR0000448
ഫോൺ നന്പർ: 8113841299

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്