തെരഞ്ഞെടുപ്പ് കാലത്ത് എക്സൈസ് പരിശോധന കര്‍ശനമാക്കി; മൂന്നാറില്‍ 10 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

By Web TeamFirst Published Mar 16, 2019, 5:44 PM IST
Highlights

മൂന്നാര്‍ എക്സൈസ് സി ഐ യ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം മൂന്നാര്‍ ഗുണ്ടുമല എസ്‌റ്റേറ്റിലെ തെന്മല ലോവര്‍ ഡിവിഷനില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ദുരൈരാജിന്‍റെ വീടിന് സമീപത്തു നിന്നും സ്പിരിറ്റ് കണ്ടെത്തിയെങ്കിലും പ്രതിയായ ദരൈരാജിനെ പിടികൂടുവാന്‍ കഴിഞ്ഞിട്ടില്ല

ഇടുക്കി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ എക്സൈസ് പരിശോധന കര്‍ശനമാക്കി. മൂന്നാറില്‍ നിന്നും പത്ത് ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ഗുണ്ടുമല എസ്റ്റേറ്റ് ലോവര്‍ ഡിവിഷനില്‍ ദുരൈരാജിന്റെ വീടിന്റ സമീപത്ത് നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. നിരവധി അബ്കാരി ക്‌സേകുളിലെ പ്രതിയായ ദുരൈരാജയെന്ന് എക്‌സെയിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മൂന്നാര്‍ എക്സൈസ് സി ഐ യ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം മൂന്നാര്‍ ഗുണ്ടുമല എസ്‌റ്റേറ്റിലെ തെന്മല ലോവര്‍ ഡിവിഷനില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ദുരൈരാജിന്‍റെ വീടിന് സമീപത്തു നിന്നും സ്പിരിറ്റ് കണ്ടെത്തിയെങ്കിലും പ്രതിയായ ദരൈരാജിനെ പിടികൂടുവാന്‍ കഴിഞ്ഞിട്ടില്ല.

ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ കഴിഞ്ഞ നിരവധി സ്പിരിറ്റ് കേസുകള്‍ എക്‌സെയിസ് പിടികൂടുന്നുണ്ടെങ്കിലും പ്രതികളെ പിടികൂടുവാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. 

click me!