
തിരുവനന്തപുരം: തലസ്ഥാനത്ത് പിടിമുറുക്കുന്ന ലഹരി സംഘത്തിനെതിരെയുള്ള പൊലീസിൻറെ ഓപ്പറേഷൻ ബോള്‍ട്ടിന്റെ ആദ്യദിനം അറസ്റ്റിലായത് 422 പേര്‍ . എഡിജിപി മനോജ് എബ്രഹാമിൻറെ നേതൃത്വത്തിലാണ് ജില്ലയിലെ ഓപ്പറേഷൻ ബോള്‍ട്ട് പുരോഗമിക്കുന്നത്. നഗരത്തിലെ വിവിധയിടങ്ങളിലായി 241 റെയ്ഡാണ് നടത്തിയത്.
പോലീസ് സ്വമേധയാ എടുത്ത 292 കേസുകളിലായി 292 പേരെയും, വാറണ്ട് കേസിലെ പ്രതികളായ 68 പേരെയും സിറ്റി പോലീസിന് കീഴിലെ 41 സ്‌റ്റേഷന്‍ പരിധികളില്‍ നിന്നായി അറസ്റ്റ് ചെയ്തു. 1250 ഓളം വാഹനങ്ങളും പോലീസ് പരിശോധിച്ചു. രാത്രി വൈകിയും സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയേറെ പേരെ അറസ്റ്റ് ചെയ്തത്.
പരസ്യമായി മദ്യപാനം നടത്തുക, പരസ്യമായി കഞ്ചാവ് ഉപയോഗിക്കുക, മദ്യപിച്ച് വാഹനം ഓടിക്കുന്നവരുള്‍പ്പടെയുള്ളവരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഘങ്ങളായി ചേർന്ന് ലഹരി ഉപയോഗിക്കുന്നവർ, ഈ സംഘങ്ങള്‍ ഒത്തു ചേരുന്ന സ്ഥിരം ഇടങ്ങള്‍ എന്നിവയും പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വിശദമാക്കി. വരും ദിവസങ്ങളിലും ഓപ്പറേഷന്‍ ബോള്‍ട്ട് പരിശോധനകള്‍ തുടരുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ കെ സഞ്ജയ് കുമാര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam