
ആലപ്പുഴ : കേരളത്തിലെ പ്രധാന നാഗരാജ ക്ഷേത്രങ്ങളിൽ ഒന്നായ മണ്ണാറശാലയിൽ ആയില്യം എഴുന്നള്ളത്ത് ഇന്ന്. ഉച്ചയ്ക്ക് ഒരു മണിക്കാണ് എഴുന്നള്ളത്ത് ചടങ്ങുകൾ നടക്കുക. ക്ഷേത്രത്തിലെ വലിയമ്മ സാവിത്രി അന്തർജ്ജനത്തിന്റെ നേതൃത്വത്തിലാകും ചടങ്ങുകൾ. പതിനായിരക്കണക്കിന് ആളുകളാണ് ആയില്യം ഉത്സവത്തിന്റെ ഭാഗമാകാൻ എല്ലാവർഷവും മണ്ണാറശാലയിൽ എത്തുന്നത്. ആയില്യത്തിനു മുന്നോടിയായി ഇന്നലെ നടന്ന മകം തൊഴീൽ ചടങ്ങുകളിലും പതിനായിരങ്ങൾ പങ്കെടുത്തു.മണ്ണാറശാല ആയില്യവും പരുമല പള്ളി പെരുന്നാളും കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.മുൻ നിശ്ചയിച്ച പരീക്ഷകൾ നടക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam