
ആലപ്പുഴ: രണ്ടു പതിറ്റാണ്ടായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ മോഷണക്കേസ് പ്രതിയെ കുത്തിയതോട് പോലീസ് പിടികൂടി. തിരുവനന്തപുരം തോലിക്കോട് പെരില്ലക്കുഴി സ്വദേശിയായ സതികുമാർ എന്ന സതീഷ് കുമാർ (62) ആണ് ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ വയനാട്ടിലെ നൂൽപ്പുഴയിൽ നിന്ന് പിടിയിലായത്.
2006 ജൂൺ 22ന് തുറവൂർ മഹാക്ഷേത്രത്തിന് തെക്കുവശം താമസിക്കുന്ന ഗണപതി ആചാരിയുടെ വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് പണവും മോതിരവും അടക്കം 19,610 രൂപയുടെ മുതലുകൾ കവർന്ന കേസിലാണ് നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവം നടന്നതിനു ശേഷം ഒളിവിൽ പോയ പ്രതി വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.
നാട്ടുകാരുടെ ഇടയിൽ താൻ റിട്ടയേർഡ് എസ്ഐ ആണെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാളുടെ താമസം. കുത്തിയതോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിന് പുറമെ തിരുവനന്തപുരം, എറണാകുളം തുടങ്ങിയ ജില്ലകളിൽ നിരവധി മോഷണക്കേസുകളിലും കഞ്ചാവ് കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam