പ്ലാസ്റ്റിക്കും ഫ്‌ലക്‌സും കടക്ക് പുറത്ത്; ആലപ്പുഴ നഗരസഭയുടെ 'ഹരിത ബൂത്ത്' മാതൃകയാക്കാം

By Web TeamFirst Published Dec 5, 2020, 6:55 PM IST
Highlights

അടുത്ത ദിവസങ്ങളില്‍ നഗരസഭയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്തുകളിലെത്തി ഹരിതചട്ടം പാലിക്കേണ്ടത് വിശദീകരിക്കും.
 

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഹരിത ബൂത്ത് സജ്ജമാക്കി ആലപ്പുഴനഗരസഭ. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയെന്ന സന്ദേശം പങ്കുവെയ്ക്കുകയാണ് ഹരിത ബൂത്തിന്റെ ലക്ഷ്യം.  ഓലമേഞ്ഞ്, പേപ്പര്‍ പോസ്റ്ററുകളും തുണി ബാനറുകളുമുപയോഗിച്ചാണ് മാതൃകാ ബൂത്ത് തയ്യാറാക്കിയിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ നഗരസഭയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്തുകളിലെത്തി ഹരിതചട്ടം പാലിക്കേണ്ടത് വിശദീകരിക്കും.

തെരഞ്ഞെടുപ്പിന്റെ തലേദിവസം നഗരത്തിലെ ഓരോ വാര്‍ഡുകളിലും ഹരിത കര്‍മ്മസേന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകളില്‍ ഹരിതപെരുമാട്ടച്ചട്ടം ബോധവത്കരണം നടത്തും. മാസ്‌ക്, സാനിറ്റൈസര്‍, കൈയുറ, സാമൂഹിക അകലം പാലിക്കല്‍, തുടങ്ങി ബ്രേക്ക് ദി ചെയിന്‍ ആവശ്യകത വീടുകളിലെത്തിയുള്ള ബോധവത്കരണത്തില്‍ വ്യക്തമാക്കും. വോട്ടു ചെയ്യാന്‍ പോകുമ്പോള്‍ കുപ്പിവെള്ള കൈയില്‍ കരുതണമെന്നും വ്യക്തമാക്കും.

നഗരസഭ പരിധിയില്‍ 118 പോളിംഗ് സ്റ്റേഷനിലും ഹരിതചട്ടം പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി സ്റ്റിക്കര്‍ പതിപ്പിക്കും. കൂടാതെ മാലിന്യം വേര്‍തിരിച്ച് ശേഖരിക്കുന്നതിനായി ഓരോ പോളിംഗ് സ്റ്റേഷനിലും ശുചീകരണ വിഭാഗം ജീവനക്കാരെയും നിയോഗിക്കുമെന്നും നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.
 

click me!