ന്യൂസിലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം തട്ടി, ആലപ്പുഴയിൽ ഒരാൾ അറസ്റ്റിൽ

Published : Sep 22, 2025, 03:03 PM IST
job visa fraud

Synopsis

ന്യൂസിലൻഡിൽ സുരക്ഷാ ജീവനക്കാരനായി ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ സ്വദേശിയിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. എറണാകുളം എളമക്കര സ്വദേശി സിജോ സേവ്യറിനെയാണ് ആലപ്പുഴ നോർത്ത് പൊലീസ് പിടികൂടിയത്. 

ആലപ്പുഴ :  വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. ന്യൂസിലൻഡിൽ സുരക്ഷാ ജീവനക്കാരനായി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എളമക്കര സ്വദേശിയായ സിജോ സേവ്യറാണ് അറസ്റ്റിലായത്. ആലപ്പുഴ പൂന്തോപ്പ് സ്വദേശിയായ യുവാവിൽ നിന്നാണ് ഇയാൾ പലപ്പോഴായി പണം തട്ടിയെടുത്തത്. പണം നൽകിയിട്ടും പറഞ്ഞ സമയത്ത് ജോലി ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് മനസിലാക്കിയ പരാതിക്കാരൻ പോലീസിനെ സമീപിച്ചത്. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ എസ്ഐ. ബൈജു, എ. എസ്ഐ. മഞ്ജുള, എസ്. സി. പി. ഒ. സൈഫുദ്ദീൻ, സി. പി. ഒ. അഫീഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

 

 

 

PREV
Read more Articles on
click me!

Recommended Stories

സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം