വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിക്കാൻ ഹോട്ടൽ മുറിയിൽ വെച്ച് മഞ്ഞച്ചരട് കെട്ടി; യുവതിയെ ഗർഭിണിയാക്കി മുങ്ങിയ യുവാവ് അറസ്റ്റിൽ

Published : Sep 22, 2025, 02:05 PM IST
Rape accused arrested

Synopsis

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം മുങ്ങിയ യുവാവ് പിടിയിൽ. പ്രതി വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. 

തിരുവനന്തപുരം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ യുവാവ് അറസ്റ്റിൽ. വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കരമന സ്വദേശിയെ ഗർഭിണിയാക്കി മുങ്ങിയ എറണാകുളം പാലൂർകുഴി സ്വദേശി അഖിൽ ഭാസ്കറിനെ (24) എരുമേലിയിൽ നിന്നാണ് കരമന പൊലീസ് പിടികൂടിയത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് യുവതിയെ വിളിച്ചിറക്കി കൊണ്ടുപോയി, എറണാകുളത്തെ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയും അവിടെ വെച്ച് മഞ്ഞച്ചരട് കഴുത്തിൽ കെട്ടി വിവാഹം കഴിച്ചതായി വിശ്വസിപ്പിക്കുകയും ചെയ്യുകയായിരുന്നു.

ഗർഭിണിയായെന്ന് അറിഞ്ഞപ്പോൾ അഖിൽ ഭാസ്കർ മുങ്ങുകയായിരുന്നെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. പ്രതി ഒരു കുട്ടിയുടെ അച്ഛനുമാണ്. ഫോർട്ട്‌ എ.സി ഷിബു കരമന, എസ്‌എച്ച്ഒ അനൂപ്, എസ്‌ഐമാരായ ശ്രീജിത്ത്‌, കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ