തൊണ്ടയിൽ കുടുങ്ങിയ എല്ല് മാറ്റി രക്ഷിച്ചത് വീട്ടമ്മ, നന്ദി അറിയിക്കാനെത്തി തെരുവുനായ

Published : Sep 22, 2025, 12:25 PM IST
stray dog thanks women for rescue

Synopsis

വായില്‍ അണപ്പല്ലിനടുത്തായി കുടുങ്ങിയ എല്ല് പുറത്തെടുക്കാന്‍ തികച്ചും അനുസരണയോടെ വായയും തുറന്നുപിടിച്ച് നായ നസീറയുടെ മുമ്പിലിരിക്കുന്നതും അടുത്ത ദിവസം അടുത്തെത്തി നന്ദി സൂചകമായി ശബ്ദമുണ്ടാക്കുന്നതും വീഡിയോയിലുണ്ട്

കല്‍പ്പറ്റ: തെരുവ് നായ്ക്കളെ കുറിച്ചുള്ള ഭീതി പടര്‍ത്തുന്ന വാര്‍ത്തകള്‍ നിത്യേന കാണാറുണ്ട്. എന്നാല്‍ അപൂര്‍വ്വമായിട്ടാണെങ്കില്‍ അനുകമ്പയുടെ കഥയാണ് വയനാട്ടില്‍ നിന്നുള്ളത്. എല്ലിന്‍കഷ്ണം തൊണ്ടയില്‍ കുരുങ്ങി ദിവസങ്ങളായി പ്രയാസം അനുഭവിച്ചിരുന്ന തെരുവ്‌ നായക്ക് രക്ഷകയായി എത്തിയ വീട്ടമ്മയ്ക്ക് നന്ദി രേഖപ്പെടുത്തുന്ന നായയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തന്നെ രക്ഷിച്ച വീട്ടമ്മയുടെ അടുത്തെത്തി നന്ദിസൂചകമായി പെരുമാറുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. കല്‍പ്പറ്റക്കടുത്ത പിണങ്ങോട് സ്വദേശിനിയായ നസീറയാണ് വീട്ടമ്മയാണ് നായയെ രക്ഷിച്ചത്. വായില്‍ അണപ്പല്ലിനടുത്തായി കുടുങ്ങിയ എല്ല് പുറത്തെടുക്കാന്‍ തികച്ചും അനുസരണയോടെ വായയും തുറന്നുപിടിച്ച് നായ നസീറയുടെ മുമ്പിലിരിക്കുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തിലുള്ളത്. കുറച്ചു നേരത്തെ ശ്രമത്തിന് ശേഷം ഒരു കമ്പ് ഉപയോഗിച്ച് പല്ലില്‍ കുടുങ്ങിയ എല്ല് വീട്ടമ്മ പുറത്തെടുത്തു. ഇതോടെ നായക്ക് ആശ്വാസമായി. പിന്നാലെ തെരുവുനായ ഓടിപ്പോവുകയായിരുന്നു.

എല്ലെടുത്ത് മാറ്റാൻ നിന്നത് അനുസരണയോടെ

ദിവസം നസീറയെ വിട്ട് ഓടിപ്പോയ നായ പിറ്റേന്ന് ഇവരുടെ അടുത്ത് എത്തുകയായിരുന്നു. രക്ഷിച്ചയാളെ കണ്ടയുടനെ അരികിലെത്തി ശബ്ദം പുറപ്പെടുവിക്കുകയും ചേര്‍ന്നു നില്‍ക്കുകയുമായിരുന്നു. വീഡിയോ ഇതിനകംതന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കപ്പെടുന്നുണ്ട്. സ്‌കൂളിലേക്ക് മദ്രസയിലേക്കുമൊക്കെ പോകുന്ന കുട്ടികളെ ആക്രമിക്കുന്ന തെരുവ്‌നായ കഥകള്‍ക്ക് അപ്പുറം പുതിയ കഥയാണ് പിണങ്ങോട് നിന്ന് വരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ