ആചാരം കാത്തുസൂക്ഷിച്ച് തലവടിയില്‍ പിള്ളാരോണം ആഘോഷിച്ചു

By Web TeamFirst Published Jul 26, 2021, 12:45 AM IST
Highlights

ഭക്ഷണത്തിന് മുന്നോടിയായി അത്തപ്പൂകളങ്ങളും, അത്തപ്പാട്ടുകളും ഒരുക്കിയിരുന്നു. കോവിഡ് മാനദണ്ഡം പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. 

എടത്വാ: കേരളീയ തനിമയില്‍ ആചാരം കാത്തുസൂക്ഷിച്ച് തലവടിയില്‍ പിള്ളാരോണം ആഘോഷിച്ചു. തലവടി പൈതൃക ആചാര സംരക്ഷണ സമതിയുടെ നേതൃത്വത്തിലാണ് പിള്ളാരോണം ആഘോഷിച്ചത്. തൂശനിലയില്‍ വിഭവസമൃദ്ധമായ ചോറും, കറികളും, പായസവും വിളമ്പി കുട്ടികള്‍ക്ക് സദ്യ ഒരുക്കി. 

ഭക്ഷണത്തിന് മുന്നോടിയായി അത്തപ്പൂകളങ്ങളും, അത്തപ്പാട്ടുകളും ഒരുക്കിയിരുന്നു. കോവിഡ് മാനദണ്ഡം പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. പഴയകാല സ്മരണകള്‍ കാത്തുസൂക്ഷിക്കാന്‍ തലവടിയിലെ ഒരുപറ്റം യുവാക്കള്‍ മുന്‍പോട്ട് വന്നതാണ് പിള്ളാരോണത്തെ ആഘോഷമാക്കി തീര്‍ത്തത്. ചിങ്ങമാസത്തിലെ തിരുവോണത്തിന് മുന്നോടിയായി കര്‍ക്കിടക മാസത്തിലെ തിരുവോണ നാളിലാണ് പിള്ളാരോണം ആഘോഷിക്കാറുള്ളത്. 

click me!