ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ആലപ്പുഴയില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം

Published : May 01, 2023, 07:48 PM ISTUpdated : May 01, 2023, 08:39 PM IST
ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ആലപ്പുഴയില്‍  സ്വകാര്യ ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം

Synopsis

ഇന്ന് രാവിലെ എട്ടരയോടെ ചേർത്തല പൊലീസ് സ്റ്റേഷന് സമീപമാണ് അപകടം. ജോലിക്കായി പോകുമ്പോൾ സുനി സഞ്ചരിച്ചിരുന്ന ബൈക്കിൽ അമിതവേഗത്തിൽ എത്തിയ  ടോറസ് ലോറി ഇടിക്കുകയായിരുന്നു.

ചേർത്തല : ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രകാരനായ സ്വകാര്യ ആശുപത്രി ജീവനക്കാരൻ മരിച്ചു.നഗരസഭ പത്തൊമ്പതാം വാർഡിൽ പൂതകുളത്ത് പി.വി.സുനി (52 ) ലാണ് മരിച്ചത്.

ഇന്ന് രാവിലെ എട്ടരയോടെ ചേർത്തല പൊലീസ് സ്റ്റേഷന് സമീപമാണ് അപകടം. ജോലിക്കായി പോകുമ്പോൾ സുനി സഞ്ചരിച്ചിരുന്ന
ബൈക്കിൽ അമിതവേഗത്തിൽ എത്തിയ  ടോറസ് ലോറി ഇടിക്കുകയായിരുന്നു. ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്കരിച്ചു.  ഭാര്യ: ലീന
മക്കൾ : അനന്തകൃഷ്ണൻ, പാർവ്വതി

Read Also: അന്ന് നാട്ടുകാർ കടുവയെന്ന് പരാതിപ്പെട്ടു; വനം വകുപ്പ് വിശ്വസിച്ചില്ല; ഇന്ന് കല്ലാർ എസ്റ്റേറ്റിൽ കടുവയെ കണ്ടു

PREV
Read more Articles on
click me!

Recommended Stories

പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം
ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം