
ആലപ്പുഴ: വീട്ടിൽ വളർത്തിയിരുന്ന മുയലുകളെ അജ്ഞാതർ കൊന്നതായി പരാതി. ആലപ്പുഴ ചാത്തനാട് വാർഡിൽ ആഗ്നസ് വില്ലയിൽ റിട്ടയേഡ് കോളേജ് പ്രൊഫസർ ജോയിസൺ ഫെർണാണ്ടസിന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് മുയലുകള്‍ ചത്ത് കിടക്കുന്നത് കണ്ടത്.
പ്രത്യേകം കൂടുകളിൽ ഇട്ടിരുന്ന ഒൻപത് മുയലുകളിൽ എട്ടെണ്ണത്തെ വീടിന്റെ സിറ്റൗട്ടിന് സമീപം കൊന്നിട്ടിരിക്കുകയായിരുന്നു. ഒരെണ്ണത്തിന്റെ കൂട് തുറക്കാൻ കഴിയാത്തതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ആലപ്പുഴ നോർത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.
മുയലുകളെ അടിച്ച് കൊല്ലാൻ ഉപയോഗിച്ചുവെന്ന് കരുതുന്ന വടി വീടിന് സമീപത്തെ റോഡിൽ നിന്നും കണ്ടെത്തി. സംഭവദിവസം നല്ല മഴയുണ്ടായിരുന്നതിനാൽ മറ്റ് ശബ്ദങ്ങളോ ഒന്നും വീട്ടുകാർ പറയുന്നു. പൊലീസ് നിർദ്ദേശ പ്രകാരം മുയലുകളെ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി.
അന്തരാവയവങ്ങൾക്ക് ഏറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വീട്ടിൽ സിസിടിവി ഇല്ലാത്തതിനാൽ സമീപത്തെ വീടുകളിലെ സിസിടിവിയും പൊലീസ് പരിശോധിക്കുന്നുണ്ട്.
Read more: കൈകൾ കെട്ടി ഭർത്താവും സംഘവും ബാൽക്കണിയിൽ നിന്ന് താഴേക്കെറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം
ആലപ്പുഴ : കായംകുളം കൃഷ്ണപുരത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാളുടെ വീട്ടിൽ വൻ മോഷണം. വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ച 25 പവൻ സ്വർണം കവർന്നു. കൃഷ്ണപുരം എട്ടാം വാർഡിൽ കറുകതറയിൽ കെ.എം.ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ദിവസങ്ങളായി ബഷീറും കുടുംബവും കൊല്ലത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അതിനാൽ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഇവരുടെ ബന്ധു ഇന്ന് വീട് തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.