മരുന്ന് വാങ്ങി റോഡിലേക്കിറങ്ങവേ പിന്നിൽ നിന്നെത്തിയ സ്കൂട്ടർ ഇടിച്ചു; ചികിത്സയിലായിരുന്ന 56 കാരൻ മരിച്ചു

Published : Dec 28, 2024, 10:11 PM IST
മരുന്ന് വാങ്ങി റോഡിലേക്കിറങ്ങവേ പിന്നിൽ നിന്നെത്തിയ സ്കൂട്ടർ ഇടിച്ചു; ചികിത്സയിലായിരുന്ന 56 കാരൻ മരിച്ചു

Synopsis

മെഡിക്കൽ സ്റ്റോറിൽ നിന്നും റോഡിലേക്കിറങ്ങി നടക്കവേ പിന്നിൽ നിന്നെത്തിയ സ്കൂട്ടർ  ചന്ദ്രബാബുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഹരിപ്പാട്: ആലപ്പുഴയിൽ സ്‌കൂട്ടർ തട്ടിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മുതുകുളം വടക്ക് കളത്തിൽ വീട്ടിൽ ജെ. ചന്ദ്രബാബു(56)വാണ് മരിച്ചത്. ക്രിസ്തുമസ് ദിവസം  രാത്രി ഏഴേകാലോടെ കായംകുളം-കാർത്തികപ്പളളി റോഡിൽ മുതുകുളം ഉമ്മർമുക്കിലായിരുന്നു അപകടം. റോഡിന് സൈഡിലെ മെഡിക്കൽ സ്‌റ്റോറിൽ നിന്ന് മരുന്നുവാങ്ങി പുറത്തേക്കിറങ്ങിയപ്പോഴാണ് സ്കൂട്ടർ ഇടിച്ചത്.

മെഡിക്കൽ സ്റ്റോറിൽ നിന്നും റോഡിലേക്കിറങ്ങി നടക്കവേ പിന്നിൽ നിന്നെത്തിയ സ്കൂട്ടർ  ചന്ദ്രബാബുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ച് ചികിത്സ നൽകിയെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: പി. അമ്പിളി. മക്കൾ: കെ.സി. ചന്ദ്രകാന്ത്, കെ.സി. സൂര്യകാന്ത്. മരുമക്കൾ:  അശ്വതി അശോകൻ, മായാലക്ഷ്മി. 

Read More : കുടുംബ സമേതം കോവളം കാണാനെത്തി, കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട തമിഴ്നാട് സ്വദേശി മരിച്ചു

ആലപ്പുഴയിൽ ഇന്ന് ടിപ്പർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിലും ഒരാൾ മരിച്ചിരുന്നു. മാന്നാർ ചെന്നിത്തല സന്തോഷ് ഭവനിൽ സുരേന്ദ്രൻ (68) ആണ് മരിച്ചത്. പൊടിയാടി കുടകുത്തി പടിക്ക് സമീപത്തെ വളവിൽ ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. തിരുവല്ല ഭാഗത്ത് നിന്നും പൊടിയാടിയിലേക്ക് മണ്ണ് കയറ്റി എത്തിയ ടിപ്പറിന്റെ പിൻ ചക്രം സുരേന്ദ്രൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ തട്ടുകയായിരുന്നു. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേരളത്തില്‍ ഇവന്‍ വെറും തവള ഞണ്ട്, അങ്ങ് വിയറ്റ്നാമില്‍ ചക്രവര്‍ത്തി, ഓസ്ട്രേലിയക്കും പ്രിയങ്കരന്‍! വിഴിഞ്ഞത്ത് അപൂര്‍വയിനം ഞണ്ട് വലയില്‍
'എന്‍റെ വാർഡിലടക്കം സർവീസില്ല'! മേയർ രാജേഷ് നേരിട്ട് പറഞ്ഞ പരാതിക്ക് ഗതാഗത മന്ത്രിയുടെ പരിഹാരം, തലസ്ഥാനത്തെ ഇലക്ട്രിക് ബസ് സർവീസ് റീ ഷെഡ്യൂൾ ചെയ്യും