ഗുരുവായൂര്‍ അമ്പലനടയില്‍ അപായ ബെൽ മുഴങ്ങി, ഓടിയെത്തി പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും, മോക്ഡ്രിൽ പൂര്‍ത്തിയാക്കി

Published : May 07, 2025, 10:08 PM IST
ഗുരുവായൂര്‍ അമ്പലനടയില്‍ അപായ ബെൽ മുഴങ്ങി, ഓടിയെത്തി പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും, മോക്ഡ്രിൽ പൂര്‍ത്തിയാക്കി

Synopsis

കൃത്യം നാലിന് തെക്കേ നടയില്‍ മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തിന് സമീപം രണ്ട് ഗുണ്ട് പൊട്ടി.

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ പ്രതീകാത്മക ബോംബ് സ്‌ഫോടനം. മിസൈലുകളും ഗ്രാനൈഡുകളും വര്‍ഷിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റ നിലയിലെന്ന രീതിയില്‍ ആശുപത്രിയിലേക്ക് എടുത്തോടുന്നത് കാണാമായിരുന്നു. പൊലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ ആരോഗ്യ വിഭാഗങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തി. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ നേത്യത്വത്തില്‍ 14 ജില്ലകളിലും നടത്തുന്ന സിവില്‍ ഡിഫന്‍സ് മോക് ഡ്രില്ലിന്റെ ഭാഗമായാണ് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ പ്രതീകാത്മക ബോംബ് പൊട്ടിയത്.  വ്യോമാക്രമണം നേരിടാനുള്ള മുന്‍കരുതലകള്‍ സ്വീകരിച്ചിരുന്നു. കൃത്യം നാലിന് തെക്കേ നടയില്‍ മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തിന് സമീപം രണ്ട് ഗുണ്ട് പൊട്ടി.

ക്ഷേത്രത്തില്‍ അപായ ബെല്ല് മുഴങ്ങിയതോടെ പൊലീസും ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും ഓടിയെത്തി. ഫയര്‍ഫോഴ്‌സും ആംബുലന്‍സുകളും ക്ഷേത്ര നടപ്പുരയിലൂടെ ചീറിപ്പാഞ്ഞു. സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും എന്‍.സി.സി. കേഡറ്റുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് വാഹനങ്ങളുടെ സൈറണും തോക്കുപിടിച്ച പൊലീസുകാരുടെ നെട്ടോട്ടവും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്ന രംഗവും മിനിട്ടുകളുടെ നേരത്തേക്ക് ക്ഷേത്രനടയെ യുദ്ധസമാനഭൂമിയാക്കി.

ദര്‍ശനത്തിനായി ക്ഷേത്രനടയില്‍ തിങ്ങി നിറത്തിരുന്ന നൂറുകണക്കിന് ഭക്തര്‍ പരിഭ്രാന്തരാവാതെ മോക്ഡ്രില്ലുമായി സഹകരിച്ചു. ഇത് സംബന്ധിച്ച് ക്ഷേത്രത്തില്‍നിന്ന് മൈക്കിലൂടെ ഭക്തര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആറു മിനിറ്റിനുള്ളില്‍ ക്ഷേത്രനട പൂര്‍വസ്ഥിതിയിലായി. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ഗുരുവായൂര്‍ ടെമ്പിള്‍ എസ്.എച്ച്. ജി. അജയകുമാര്‍, മേജര്‍ പി.ജെ. സ്‌റ്റൈജു എന്നിവര്‍ മോക് ഡ്രില്ലിനെ കുറിച്ച് വിശദീകരിച്ചു. ചാവക്കാട് തഹസില്‍ദാര്‍ എം.കെ. കിഷോര്‍, ദേവസ്വം തഹസില്‍ദാര്‍ ടി.കെ. ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിക്കോട് റെയിഞ്ച് റോവർ കാർ കത്തിനശിച്ചു; യാത്രക്കാർ ഇറങ്ങിയോടി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പട്രോളിങ്ങിലായിരുന്നു മാള സിഐ സജിനും സംഘവും, ആ കാഴ്ച കണ്ടപ്പോൾ വിട്ടുപോകാൻ തോന്നിയില്ല, കയറിൽ കുരുങ്ങി അവശനായ പശുവിന് രക്ഷ