അമ്പലത്തിൽ മൈക്ക് സെറ്റ് ഓപ്പറേറ്റ് ചെയ്യാൻ എത്തിയ യുവാവ് ക്ഷേത്രകുളത്തിൽ മുങ്ങി മരിച്ചു; സംഭവം ഏലൂരിൽ

Published : May 07, 2025, 09:30 PM ISTUpdated : May 07, 2025, 09:31 PM IST
അമ്പലത്തിൽ മൈക്ക് സെറ്റ് ഓപ്പറേറ്റ് ചെയ്യാൻ എത്തിയ യുവാവ് ക്ഷേത്രകുളത്തിൽ മുങ്ങി മരിച്ചു; സംഭവം ഏലൂരിൽ

Synopsis

 ഫയർഫോഴ്സ് സ്ഥലത്തെത്തി ആദർശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

കൊച്ചി: എറണാകുളം ഏലൂരിൽ ക്ഷേത്രകുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ആലുവ കുന്നുംപുറം സ്വദേശി ആദർശ് (20)ആണ് മരിച്ചത്. ഏലൂർ ഫയർ ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. അമ്പലത്തിൽ മൈക്ക് സെറ്റ് ഓപ്പറേറ്റ് ചെയ്യാൻ എത്തിയതായിരുന്നു ആദർശ്. ഇതിനിടയിൽ കാൽ തെന്നി കുളത്തിൽ വീഴുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി ആദർശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

പുണ്യ, ആദ്യ! 18 വർഷത്തെ ഗവേഷണത്തിനൊടുവിൽ മങ്കൊമ്പ് ഗവേഷണ കേന്ദ്രത്തിന് സന്തോഷം! അത്യുത്പാദന നെൽവിത്തുകൾ റെഡി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിയുന്നു, പൊതി ശേഖരിക്കുന്നത് യുവതി, കണ്ടത് നാട്ടുകാർ, പൊലീസ് പിടിച്ചു, പൊതിയിൽ കഞ്ചാവ്
മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു