
പാലക്കാട്: 2023 മുതൽ നഷ്ടപ്പെട്ടതും കളവു പോയതുമായ മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമകൾക്ക് കൈമാറി ആലത്തൂർ പൊലീസ്. ഇക്കഴിഞ്ഞ കാലയളവിൽ നൂറോളം ഫോണുകളാണ് ആലത്തൂർ പൊലീസിന്റെ അന്വേഷണ മികവിലൂടെ കണ്ടെത്തി നൽകിയത്. ജില്ലയിൽ തന്നെ നഷ്ടപ്പെട്ടുപോയ പരാതികളുടെ അടിസ്ഥാനത്തിൽ ഏറ്റവും അധികം ഫോണുകൾ തിരിച്ചേൽപ്പിച്ച പൊലീസ് സ്റ്റേഷനുകളിൽ ഒന്നാം സ്ഥാനത്തും ആലത്തൂർ പൊലീസ് സ്റ്റേഷനാണ്. മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി 250 ഓളം പരാതികളാണ് പൊലീസിന് ലഭിച്ചത്.
ഇതിൽ നൂറോളം ഫോണുകൾ ഇപ്പോൾ കണ്ടെത്തി കൊടുക്കാനായിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം ഫോൺ തിരികെ കെട്ടിയ സന്തോഷത്തിലാണ് ഉടമകളും. ആലത്തൂർ പൊലീസ് സ്റ്റേഷനിൽ വച്ച് 11 ഓളം ഫോണുകൾ ഉടമകൾക്ക് തിരിച്ചു നൽകിയത് പ്രത്യേക ചടങ്ങ് നടത്തിയായിരുന്നു. ആലത്തൂർ സ്റ്റേഷൻ ഓഫീസർ ടി എൻ ഉണ്ണികൃഷ്ണൻ മൊബൈൽ ഫോൺ തിരിച്ച് നൽകുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിജു മുഖ്യാതിഥി ആയിരുന്നു. എസ് ഐ വിവേക് നാരായണൻ, സി ഇ ഐ ആർ പോർട്ടൽ ഓഫീസർ രാംദാസ്, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam