ഇരുപത്തിയേഴാമത് ഓള്‍ കേരള ഭവന്‍സ് ഫെസ്റ്റ്: കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയ ജേതാക്കള്‍

Published : Sep 18, 2025, 01:06 PM IST
bhavans 1

Synopsis

വിശിഷ്ടാതിഥികള്‍ക്ക് സ്വാഗതമരുളിയ ഭാവനയെന്ന റോബോട്ടായിരുന്നു ഉദ്ഘാടനവേദിയിലെ മുഖ്യ ആകര്‍ഷണം.

തിരുവനന്തപുരം: മണ്‍വിള ഭാരതീയ വിദ്യാഭവനില്‍ നടന്ന ഇരുപത്തിയേഴാമത് സംസ്ഥാനതല ഭവന്‍സ് ഫെസ്റ്റില്‍ കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയ ഓവറോള്‍ ചാമ്പ്യന്‍മാര്‍. സമാപന സമ്മേളനം തിരുവനന്തപുരം കേന്ദ്ര സെക്രട്ടറി എസ്. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര അസോസിയേറ്റ് സെക്രട്ടറി ഡോ. ജി.എല്‍. മുരളീധരന്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ദീപ വി സ്വാഗതവും ഹെഡ്മിസ്ട്രസ് വീണ സാംകുട്ടി നന്ദിയും പറഞ്ഞു. 27 ഭാരതീയ വിദ്യാഭവന്‍ സ്‌കൂളുകളില്‍ നിന്നായി 800 ഓളം വിദ്യാര്‍ത്ഥികളായി മത്സരത്തില്‍ പങ്കെടുത്തത്.

ഒന്ന്, നാല് കാറ്റഗറികളില്‍ കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. പോട്ടൂര്‍ കുലപതി മുന്‍ഷി ഭവന്‍സ് വിദ്യാമന്ദിര്‍, ഇളമക്കര ഭവന്‍സ് വിദ്യാമന്ദിര്‍ എന്നിവര്‍ ഒന്ന്, നാല് കാറ്റഗറികളില്‍ രണ്ടാം സ്ഥാനങ്ങള്‍ നേടി.

 

കാറ്റഗറി 1 ഭവന്‍സ് ജ്യോതി പുരസ്‌കാരം അകമല ഭവന്‍സ് എസ് രാമകൃഷ്ണ മെമ്മോറിയല്‍ പബ്ലിക് സ്‌കൂളിലെ ഹാസിന്‍ ഹറൂണ്‍ എം.എച്ചും ഭവന്‍സ് പ്രതിഭ പുരസ്‌കാരം പോട്ടൂര്‍ കുലപതി മുന്‍ഷി ഭവന്‍സ് വിദ്യാമന്ദിറിലെ കൃഷ് വിക് സി അനൂപും കരസ്ഥമാക്കി. കാറ്റഗറി 4 ഭവന്‍സ് ജ്യോതി പുരസ്‌കാരം കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയത്തിലെ ശിവാനി ഗിരീഷ് മേനോന്‍ അകമല ഭവന്‍സ് എസ് രാമകൃഷ്ണ മെമ്മോറിയല്‍ പബ്ലിക് സ്‌കൂളിലെ ഗ്യാന എം.എന്‍ എന്നിവരും പ്രതിഭാ പുരസ്‌കാരം ഏരൂര്‍ ഭവന്‍സ് വിദ്യാമന്ദിറിലെ ആദിത്യ ഹരികൃഷ്ണനും സ്വന്തമാക്കി.

പിന്നണിഗായകന്‍ അരവിന്ദ് വേണുഗോപാലാണ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര ചെയര്‍മാന്‍ ടി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കൊച്ചി കേന്ദ്ര ഡയറക്ടര്‍ ഇ. രാമന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. എസ് ശ്രീനിവാസന്‍, ഡോ.ജി എല്‍ മുരളീധരന്‍, വൈക്കം വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ദീപ. വി സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ എസ്. എസ് ജയലക്ഷ്മി നന്ദിയും പറഞ്ഞു.

 

 

 വിശിഷ്ടാതിഥികള്‍ക്ക് സ്വാഗതമരുളിയ ഭാവനയെന്ന റോബോട്ടായിരുന്നു ഉദ്ഘാടനവേദിയിലെ മുഖ്യ ആകര്‍ഷണം. സൃഷ്ടി ക്യാമ്പസിനു കീഴില്‍നവ്‌നീത് കൃഷ്ണ, അഭിജിത്ത് എ പി, മാളവിക ഉമാ ബിനോയ്, എസ് മദന്‍ മോഹന്‍, നിരഞ്ജന്‍ എന്‍ രാജ്, ശ്രീഹരി അനില്‍, സയോണ സാംകുട്ടി, ഗാനവി ഡി. കെ, പ്രണവ് അഭിലാഷ് കുമാര്‍, പ്രണവ് വി അരവിന്ദ് എന്നീ വിദ്യാര്‍ത്ഥികള്‍ സ്വന്തമായി നിര്‍മിച്ചതാണ് ഈ റോബോട്ട്.

 

PREV
Read more Articles on
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സദസിലിരുന്നയാൾ കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്