എയ്ഡഡ് കോളേജിന് 50 ലക്ഷം രൂപ സഹായം; മലപ്പുറം ജില്ലാ പഞ്ചായത്ത് നടപടി വിവാദത്തിൽ

By Web TeamFirst Published Aug 8, 2019, 9:46 AM IST
Highlights

പിവി അബ്ദുൾ വഹാബ് എംപി രക്ഷാധികാരിയായ നിലന്പൂർ അമൽ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന് ശുചിമുറി നിർമാണത്തിന് 50 ലക്ഷം രൂപ നൽകിയ
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നടപടി വിവാദമാവുന്നു.

നിലമ്പൂര്‍: പിവി അബ്ദുൾ വഹാബ് എംപി രക്ഷാധികാരിയായ നിലന്പൂർ അമൽ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന് ശുചിമുറി നിർമാണത്തിന് 50 ലക്ഷം രൂപ നൽകിയ
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നടപടി വിവാദമാവുന്നു. എയ്ഡഡ് കോളജിൽ അടിസ്ഥാന സൗകര്യമൊരുക്കേണ്ടത് മാനേജ്മെന്‍റാണെന്നിരിക്കെ തുക അനുവദിച്ചത്
സ്വജനപക്ഷപാതമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ധന ബില്ലുകൾ ക്യൂവിലേക്ക് മാറ്റിയതോടെ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നതായി കാണിച്ച് കഴിഞ്ഞ മാസം സർക്കാരിനെതിരെ ജില്ലാ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു, സാമ്പത്തിക ഞെരുക്കമുണ്ടെങ്കിൽ സ്വകാര്യ കോളേജിന് ഫണ്ട് നൽകുന്നത് എങ്ങനെയെന്ന വാദവുമുയരുന്നു. കോളജിൽ നിന്ന് സഹായാഭ്യർത്ഥന കിട്ടിയെന്നും പിന്നോക്കാവസ്ഥയിലുള്ള പാവപ്പെട്ട വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജായതിനാലാണ് ഫണ്ട് അനുവദിച്ചതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എപി ഉണ്ണികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കോളേജ് സ്ഥിതി ചെയ്യുന്നത് ജില്ലാ പഞ്ചായത്ത് അധികാര പരിധിക്ക് പുറത്തായതിനാൽ പണം അനുവദിക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ പ്രത്യേക അനുമതി തേടിയിരുന്നെന്നും സംസ്ഥാന തല ഏകോപന സമിതിയുടെ അംഗീകാരത്തോടെയാണ് തീരുമാനമെടുത്തതെന്നും പ്രസിഡന്‍റ്. എന്നാല്‍ വിഷയത്തിൽ ശക്തമായ സമരത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം.

click me!