ഉടൻ തുറക്കുന്ന റോഡുകൾ, ടാറിങ്ങിനൊരുങ്ങിയവ, സ്മാർട്ട് സിറ്റി റോഡുകളുടെ ജോലി പുരോഗതി ഇങ്ങനെ...

Published : Apr 08, 2024, 10:01 PM IST
ഉടൻ തുറക്കുന്ന റോഡുകൾ, ടാറിങ്ങിനൊരുങ്ങിയവ, സ്മാർട്ട് സിറ്റി റോഡുകളുടെ ജോലി പുരോഗതി ഇങ്ങനെ...

Synopsis

സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന ആൽത്തറ - തൈക്കാട് റോഡിന്റെ മൂന്നാം റീച്ച് ഉടൻ തുറക്കും. നോർക്ക മുതൽ വനിതാ കോളേജ് വരെയുള്ള ഭാഗമാണ് ഗതാഗതത്തിന് സജ്ജമാകുന്നത്

തിരുവനന്തപുരം: സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന ആൽത്തറ - തൈക്കാട് റോഡിന്റെ മൂന്നാം റീച്ച് ഉടൻ തുറക്കും. നോർക്ക മുതൽ വനിതാ കോളേജ് വരെയുള്ള ഭാഗമാണ് ഗതാഗതത്തിന് സജ്ജമാകുന്നത്. ഈ റീച്ചിൽ ഒരുഭാഗത്ത് റോഡ് ഫോർമേഷൻ പ്രവൃത്തികൾ ആരംഭിച്ചു. ഡക്റ്റിന്റെ പ്രവൃത്തികൾ പൂർത്തീകരിച്ച് കേബിളുകൾ കടത്തിവിട്ടാണ് റോഡ് ഫോമേഷനിലേക്ക് കടന്നത്. ഈ റോഡിൽ ആൽത്തറ മുതൽ ഫോറെസ്റ്റ് സ്റ്റേഷൻവരെയും വനിതാ കോളേജ് വരെയുമുള്ള രണ്ടു റീച്ചുകൾ നേരത്തെ ഗതാഗതത്തിന് തുറന്നുനൽകിയിരുന്നു. 

ജനറൽ ആശുപത്രി - വഞ്ചിയൂർ റോഡ് ഗതാഗത യോഗ്യമാക്കാനുള്ള പ്രവൃത്തി ഊർജിതമാക്കി. ഇവിടെ ഡക്റ്റ് പ്രവൃത്തി പൂർത്തികരിച്ച് യൂട്ടിലിറ്റികൾ മാറ്റുന്ന പ്രവൃത്തികളിലേക്ക് എത്തി. ഈ പ്രവൃത്തി പൂർത്തിയായാൽ റോഡിൽ ഉടൻ തന്നെ ഫോർമേഷൻ പ്രവൃത്തികൾ ആരംഭിക്കും. ആദ്യഘട്ട ടാറിങ്ങിലേക്ക് എത്തിയ അട്ടക്കുളങ്ങര - കിള്ളിപ്പാലം റോഡ്  ഉടൻ  തുറക്കാനാകുമെന്ന് കെ.ആർ.എഫ്.ബി അധികൃതർ അറിയിച്ചു.

തലസ്ഥാനത്ത് വീണ്ടും ചെറിയൊരാശ്വാസം; മാനവീയം വീഥി മുതൽ ഫോറസ്റ്റ് ഓഫീസ് വരെ റോഡ് ഭാഗികമായി തുറന്നു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ