അലുമിനിയം ഫാബ്രിക്കേഷൻ പണിക്ക് വന്നു, വീഡിയോ ഗെയിം കളിച്ചുകൊണ്ടിരുന്ന കുട്ടിയോട് ലൈംഗീകാതിക്രമം; പ്രതി പിടിയിൽ

Published : May 16, 2025, 02:55 AM ISTUpdated : May 26, 2025, 10:07 PM IST
അലുമിനിയം ഫാബ്രിക്കേഷൻ പണിക്ക് വന്നു, വീഡിയോ ഗെയിം കളിച്ചുകൊണ്ടിരുന്ന കുട്ടിയോട് ലൈംഗീകാതിക്രമം; പ്രതി പിടിയിൽ

Synopsis

വീട്ടിൽ അലുമിനിയം ഫാബ്രിക്കേഷൻ പണിക്ക് വന്നയാൾ വീഡിയോ ഗെയിം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു

തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗീകാതിക്രമം നടത്തിയ കേസിൽ കൊടകര പുത്തുക്കാവ് സ്വദേശി കാര്യാട്ടുകരക്കാരൻ വീട്ടിൽ സ്മിത്ത് ( 35) അറസ്റ്റിൽ. 2025 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്മിത്ത് കുട്ടിയുടെ വീട്ടിൽ അലുമിനിയം ഫാബ്രിക്കേഷൻ പണിക്ക് വന്നതാണ്. വീട്ടിലെ ബെഡ് റൂമീൽ കട്ടിലിൽ കിടന്ന് മൊബൈലിൽ വീഡിയോ ഗെയിം കളിക്കുമ്പോഴാണ് സ്മിത്ത് കുട്ടിയോട് ലൈംഗീകാതിക്രമം നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ പത്തനംതിട്ടയിൽ നിന്നും പുറത്തു വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പത്തും ആറും വയസ്സുള്ള പെൺകുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു എന്നതാണ്. തണ്ണിത്തോട് കരിമാൻതോട് ആനക്കല്ലിങ്കൽ വീട്ടിൽ ഡാനിയേലി (75) നെയാണ് പത്തനംതിട്ട അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. ഇരട്ട ജീവപര്യന്തം തടവിന് പുറമേ ഇന്ത്യൻ ശിക്ഷാ നിയമം പോക്സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം 33 വർഷം അധിക കഠിന തടവും  ആറര ലക്ഷം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. പിഴ ഒടുക്കാതിരുന്നാൽ അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. 2024 മാർച്ച് 18 ഉച്ചയ്ക്കാണ്  കേസിന് ആസ്പദമായ സംഭവങ്ങൾ ഉണ്ടായത്. അയൽവാസിയായ ആറ് വയസുകാരിക്കൊപ്പം തന്റെ വീട്ടിൽ കളിച്ചുകെണ്ടിരിക്കുകയായിരുന്നു 10 വയസ്സുകാരി. വീട്ടിലെ നിത്യസന്ദർശകനായ അയൽവാസി കൂടിയായ പ്രതി വീട്ടിലേക്ക് അതിക്രമിച്ചു കയറി. കുട്ടികൾ തനിച്ചാണ് വീട്ടിലുള്ളതെന്ന് മനസ്സിലാക്കിയ തോമസ് ഇവരെ ലൈംഗിക അതിക്രമത്തിന് വിധേയരാക്കുകയായിരുന്നു. 10 വയസ്സുകാരിയോട്  ഇയാൾ തനിക്ക് കുടിവെള്ളം വേണമെന്ന് ആവശ്യപ്പെട്ടു. കുട്ടി അടുക്കളയിൽ പോയി വെള്ളം എടുത്തു കൊണ്ടുവരുമ്പോൾ, പ്രതി 6 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുന്നതാണ് കണ്ടത്. വെള്ളം വാങ്ങി കുടിച്ച ശേഷം ഇയാൾ, അതിക്രമത്തിനിരയാക്കിയ കുട്ടിയെ  ആരെങ്കിലും വരുന്നുണ്ടോ എന്ന് വാതിൽക്കൽ പോയി നോക്കാൻ പറഞ്ഞു വിട്ട ശേഷം രണ്ടാമത്തെ കുട്ടിയെയും ലൈംഗിക പീഡനത്തിന് ഇരയാക്കി. സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടികൾ ആരെയും അറിയിച്ചിരുന്നില്ല. എന്നാൽ കുട്ടികളുടെ പെരുമാറ്റത്തിൽ വന്ന വ്യത്യാസവും, ഭാവമാറ്റവും കണ്ട് സ്കൂളിലെ സ്റ്റുഡന്റ് കൗൺസിൽ നടത്തിയ കൗൺസിലിങ്ങിൽ 10 വയസ്സുകാരി കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് വിവരം തണ്ണിത്തോട് പൊലീസിനെ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ, പ്രതിക്കെതിരെ രജിസ്റ്റർ ചെയ്ത 2 കേസുകളിലാണ് ഇപ്പോൾ വിധി വന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചു; 4 പേർക്ക് പരിക്ക്, അപകടത്തിന് കാരണം ആംബുലൻസിൽ കാറിടിച്ചത്
ബൈക്ക് ഓടിക്കുന്നതിനിടെ തേങ്ങ തലയിൽ വീണു, ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു