പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗികമായി ഉപദ്രവിച്ചു; പോക്സോ കേസിൽ 62-കാരന് അഞ്ച് വർഷം തടവും 20,000 രൂപ പിഴയും

Published : Jul 31, 2026, 09:17 AM IST
aluva pocso case

Synopsis

പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2023 നവംബർ മാസത്തിൽ എടത്തല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി ജി യമുന ഹാജരായി.

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലുവ കീഴ്മാട് ചുണങ്ങംവേലി നെടുങ്ങൂർ വീട്ടിൽ സെബാസ്റ്റ്യൻ (62)നെതിരെയാണ് ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജി ഷിബു ഡാനിയേൽ ശിക്ഷ വിധിച്ചത്.

2023 നവംബർ മാസത്തിൽ എടത്തല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി ജി യമുന ഹാജരായി. സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന കെ കെ ഷെബാബ് ആയിരുന്നു അന്വേഷണ ഉദോഗസ്ഥൻ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓൺലൈൻ ടാക്സി ഡ്രൈവർമാ‍ർ പ്രത്യേകം ശ്രദ്ധിക്കണം; യാത്രാക്കൂലി ആദ്യം നൽകും, പിന്നീട് ക്യൂ ആർ കോഡ് അയയ്ക്കും, പുതിയ തട്ടിപ്പ്
കെ ബി ​ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചതിൽ നടപടി; എൻഎസ്എസ് കരയോ​ഗം പിരിച്ചുവിട്ടു