കെ ബി ​ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചതിൽ നടപടി; എൻഎസ്എസ് കരയോ​ഗം പിരിച്ചുവിട്ടു

Published : Jul 30, 2026, 08:57 PM IST
kb ganesh kumar nss pathanapuram

Synopsis

എൻ.എസ്.എസ് ഹെഡ് ഓഫീസിനെയും താലൂക്ക് യൂണിയനെയും ധിക്കരിച്ച് എൻഎസ്എസ് നേതൃത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട മുൻ ഡയറക്ടർ ബോർഡ് അംഗവും മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായ കെ ബി ഗണേഷ് കുമാറിനെ ആധ്യാത്മിക പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനായി ക്ഷണിച്ചതിനാണ് നടപടി.

കൊല്ലം: കെ ബി ഗണേഷ് കുമാർ ഉദ്ഘാടനച്ചടങ്ങിനെത്തിയ എൻ എസ് എസ് കരയോഗം പിരിച്ചുവിട്ടു. കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട എൻഎസ്എസ് രജിസ്ട്രാർ താൽക്കാലിക ഭരണസമിതിയെ നിയോഗിച്ചു. പത്തനാപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന് കീഴിലുള്ള 5785 നമ്പർ കുന്നിക്കോട് ടൗൺ ശ്രീ മഹാദേവ എൻ.എസ്.എസ് കരയോഗത്തിനെതിരെയാണ് നടപടി.

എൻ.എസ്.എസ് ഹെഡ് ഓഫീസിനെയും താലൂക്ക് യൂണിയനെയും ധിക്കരിച്ച് എൻഎസ്എസ് നേതൃത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട മുൻ ഡയറക്ടർ ബോർഡ് അംഗവും മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായ കെ ബി ഗണേഷ് കുമാറിനെ ആധ്യാത്മിക പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനായി ക്ഷണിച്ചതിനാണ് നടപടി. ഉദ്ഘാടന യോഗത്തിൽ കെബി ഗണേഷ് കുമാർ എൻഎസ്എസ് നേതൃത്വത്തെയും യൂണിയൻ ഭരണസമിതി നേതൃത്വത്തെയും രൂക്ഷമായി വിമർശിക്കുകയും എൻഎസ്എസ് നേതൃത്വത്തിൽ ഏകാധിപത്യം ആണെന്ന വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

എൻഎസ്എസ് പരിപാടിയിലെത്തി സമുദായ നേതൃത്വത്തെ ആക്ഷേപിച്ചതിൽ സമുദായ അംഗങ്ങൾ എൻഎസ്എസ് നേതൃത്വത്തിന് പരാതി നൽകുകയിരുന്നു. അതിൽ അന്വേഷണം നടത്തിയ എൻഎസ്എസ് നേതൃത്വം പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് നടപടി എടുത്തത്. കരയോഗത്തിന്റെയും കരയോഗം വക സ്വത്തു വകകളുടെയെല്ലാം ഭരണം എൻഎസ്എസ് രജിസ്ട്രാർ നേരിട്ട് ഏറ്റെടുക്കുകയും നിർവഹണത്തിനായി കരയോഗം അംഗം കൊട്ടറഴികത്ത് വീട്ടിൽ രഞ്ജുവിനെ ചെയർമാൻ ആക്കി താൽക്കാലിക ഭരണസമിതിയെ നിയോഗിച്ചും ഉത്തരവിടുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ; 66-കാരൻ റിമാൻഡിൽ
വയനാട്ടിൽ യുവതിക്ക് നേരേ ലൈം​ഗികാതിക്രമം, ഒത്താശചെയ്തവരിൽ ഭർതൃമാതാവും; രണ്ട് സ്ത്രീകളടക്കം മൂന്ന് പ്രതികളും റിമാൻഡിൽ