
തിരുവനന്തപുരം: ആലുവയില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി ക്രിസ്റ്റല്‍ രാജിനെ പുഴയില്‍ നിന്ന് പിടികൂടിയ സിഐടിയു തൊഴിലാളികളെ ആദരിച്ച് മന്ത്രി വി ശിവന്‍കുട്ടി. വി. കെ. ജോഷി, മുരുകേശന്‍. ജി. എന്നിവരെയാണ് കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച പരിപാടിയില്‍ മന്ത്രി ആദരിച്ചത്. ചുമട്ടുതൊഴിലാളികള്‍ നാടിന്റെ സമ്പത്താണ്. തൊഴിലാളികള്‍ക്ക് നാടിനോടുള്ള പ്രതിബദ്ധത പലതരത്തില്‍ തെളിയിക്കപ്പെട്ടതാണ്. കോവിഡ് കാലത്തും നിപ കാലത്തും ഈ പ്രതിബദ്ധത കണ്ടെന്ന് മന്ത്രി പറഞ്ഞു.
ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ മേഖല നവീകരിക്കാന്‍ വലിയ ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. നവശക്തി പോലുള്ള പദ്ധതി തൊഴില്‍ വകുപ്പ് അതിന്റെ ഭാഗമായാണ് നടപ്പാക്കിയത്. കയറ്റിറക്ക് ജോലിക്ക് ആധുനിക സ്വഭാവം കൈവന്നിട്ടുണ്ട്. ആ നൈപുണി എല്ലാ കയറ്റിറക്ക് തൊഴിലാളികളും ആര്‍ജിക്കേണ്ടതുണ്ട്. ചുമട്ടുതൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടാകാതിരിക്കാന്‍ ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. ചുമട്ടുതൊഴിലാളികളുടെ ക്ഷേമത്തിനായി കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണ്. മൂന്ന് പദ്ധതികളിലായി 50,000 ഓളം അംഗങ്ങളാണ് ഈ ബോര്‍ഡില്‍ ഉള്ളത്. മൂന്ന് ക്ഷേമ പദ്ധതികളിലൂടെ ഒരു ചുമട്ടു തൊഴിലാളി കുടുംബത്തിലെ ജനനം, വിദ്യാഭ്യാസം ചികിത്സ, വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങി സമസ്ത മേഖലകളിലും ബോര്‍ഡ് ഇടപെടുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സിഐടിയു ആലുവ ബൈപ്പാസ് യൂണിറ്റിലെ പ്രവര്‍ത്തകരാണ് വികെ ജോഷിയും ജി മുരുകേശനും. നീന്താന്‍ അറിയുന്നവര്‍ ആരെങ്കിലുമുണ്ടോയെന്ന് ചോദിച്ചാണ് പ്രതിയെ പിടികൂടാൻ പൊലീസ് തങ്ങളെ സമീപിച്ചതെന്ന് സംഭവത്തിന് പിന്നാലെ ജോഷി പറഞ്ഞിരുന്നു. തുടര്‍ന്ന് മുരുകനൊപ്പം പുഴയരികിലേക്ക് ഇറങ്ങി ചെന്നപ്പോള്‍ ക്രിസ്റ്റില്‍ വെള്ളത്തിലേക്ക് ചാടി. അപ്പോള്‍ തന്നെ താന്‍ ചാടി ക്രിസ്റ്റിലിന്റെ കൈയിലും മുരുകന്‍ കോളറിലും പിടിച്ചു. അതോടെ ക്രിസ്റ്റില്‍ കീഴടങ്ങുകയായിരുന്നെന്ന് ജോഷി പറഞ്ഞിരുന്നു.
സിപിഎം നേതാക്കളുടെ ഭാര്യമാരെ നവമാധ്യമങ്ങൾ വഴി ആക്ഷേപിച്ച കേസ്; പ്രതി അറസ്റ്റിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam