പാറശാല സ്വദേശി എബിനാണ് അറസ്റ്റിലായത്. സൈബർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 'കോട്ടയം കുഞ്ഞച്ചൻ' എന്ന വ്യാജ പ്രൊഫൈലുണ്ടാക്കിയായിരുന്നു പ്രചാരണം.
തിരുവനന്തപുരം: സിപിഎം നേതാക്കളുടെ ഭാര്യമാരെ നവമാധ്യമങ്ങൾ വഴി ആക്ഷേപിച്ച കേസിൽ പ്രതി അറസ്റ്റിൽ. പാറശാല സ്വദേശി എബിനാണ് അറസ്റ്റിലായത്. സൈബർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അമൃത റഹിം, ഹർഷ ബിജു എന്നിവർ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. 'കോട്ടയം കുഞ്ഞച്ചൻ' എന്ന വ്യാജ പ്രൊഫൈലുണ്ടാക്കിയായിരുന്നു പ്രചാരണം.
