
കൊച്ചി: കൊച്ചി നഗരത്തിലും വിവിധ പരിസരപ്രദേശങ്ങളിലും ഇന്ന് ശുദ്ധജലവിതരണം പൂർണ്ണമായും തടസ്സപ്പെടുമെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു. കൊച്ചി കോർപ്പറേഷനിലും ആലുവ, ഏലൂർ, കളമശ്ശേരി നഗരസഭകളിലും ജില്ലയിലെ ആറ് പഞ്ചായത്തുകളിലും ഇന്ന് വെള്ളമെത്തില്ല. ആലുവയിലെ ശുദ്ധീകരണ പ്ലാന്‍റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വെള്ളം മുടങ്ങുന്നത്. കാലവർഷത്തിന് മുന്നോടിയായി പ്ലാന്‍റിന്‍റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിലാണ് ജലവിതരണം തടസപ്പെടുക എന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
എടത്തല, കീഴ്മാട്, ചൂർണിക്കര, ചേരാനല്ലൂർ, മുളകുകാട്, എളങ്കുന്ന്പുഴ, ഞാറക്കൽ എന്നീ പഞ്ചായത്തുകളിലും ഇന്ന് ജലവിതരണം തടസപ്പെടും. ഇന്ന് രാവിലെ 8 മണി മുതൽ പ്ലാന്റിലെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. വൈകിട്ട് ആറ് മണിയോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജലവിതരണം പൂർണ തോതിൽ പൂർത്തിയാക്കാൻ വ്യാഴാഴ്ച ഉച്ചവരെ കാത്തിരിക്കേണ്ടി വരുമെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ അറിയിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam