
മലപ്പുറം: പാർട്ടിയിലെ ആഭ്യന്തര വിഷയങ്ങളിൽ മാത്രമാണ് അഭിപ്രായം പറഞ്ഞതെന്ന് മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്‌മാൻ രണ്ടത്താണി. പ്രശ്നം നേതൃത്തിന് തന്നെ പരിഹാരം കാണാൻ സാധിക്കുന്നതാണെന്നും നേതൃത്വം എന്നെ കേട്ടുവെന്നും അദ്ദേഹം പറഞ്ഞു. അത്യന്തികമായി മുസ്ലിം ലീഗുകാരനാണ്. നേതൃത്വത്തിൽ വിശ്വാസമുണ്ട്. പ്രശ്നങ്ങൾ കൂടുതൽ നേതാക്കളെ അറിയിക്കും. പാണക്കാട്ടേക്ക് പോകാൻ ആരും ക്ഷണിക്കേണ്ടതില്ലല്ലോ. എനിക്ക് വേണ്ടി എൽഡിഎഫ് ഏതു സീറ്റും ഒഴിച്ചിട്ടു. ഞാൻ അടിയുറച്ച ലീഗുകാരനാണെന്നും പാർട്ടിയിലെ ആഭ്യന്തര വിഷയങ്ങളാണ് താൻ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായം പ്രകടിപ്പിക്കാൻ സോഷ്യൽമീഡിയ അടക്കമുള്ള ഏതു മാർഗവും സ്വീകരിക്കും.
മുസ്ലിം ലീഗിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ അബ്ദുറഹിമാൻ രണ്ടത്താണി ഉയർത്തിയ അനിശ്ചിതത്വത്തിന് അവസാനമായി. അബ്ദുറഹ്മാൻ രണ്ടത്താണി മുസ്‌ലിം ലീഗിൽ തുടരുമെന്ന് അറിയിച്ചു. പണക്കാടെത്തിയ രണ്ടത്താണി, സാദിഖലി തങ്ങളുമായും, അബ്ബാസലി ശിഹാബ് തങ്ങളുമായും മുനവ്വർ അലി തങ്ങളുമായും കൂടിക്കാഴ്ച്ച നടത്തി. താൻ മുസ്‌ലിം ലീഗിൽ തുടരുമെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി അറിയിച്ചു. ഉടക്കി നിന്ന രണ്ടത്താണിയെ പാണക്കാട്ടേക്ക് വിളിച്ച് സാദിഖലി തങ്ങള്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു. തുടര്‍ന്നാണ് ലീഗില്‍ തന്നെ തുടരാന്‍ അദ്ദേഹം തീരുമാനിച്ചത്.
തിരൂരങ്ങാടിയിൽ പി.എം.എ സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിൽ മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി മുൻ എം.എൽ.എയും മുസ്ലിം ലീഗ് മുതിർന്ന നേതാവുമായ അബ്ദുറഹ്മാൻ രണ്ടത്താണി രംഗത്ത് വന്നിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam