ബാറ്ററി ഇളക്കി മാറ്റിയിട്ട മീൻ ലോറിയുടെ പിന്നിലെ ടയറുകൾ കത്തി, വൻ തീപിടുത്തം; ഫയർഫോഴ്സ് ഇടപെടലിൽ വൻ അപകടമൊഴിവായി

Published : Mar 19, 2026, 03:49 AM IST
 Lorry catches fire

Synopsis

സമീപത്ത് മറ്റൊരു ലോറിയും ഉണ്ടായിരുന്നെങ്കിലും തീപടരും മുമ്പേ ഫയർഫോഴ്സ് എത്തിയതിനാൽ വൻ അപകടമാണ് ഒഴിവായത്. ലോറിയുടെ പുറക് വശത്ത് കൂട്ടിയിട്ടിരുന്ന ചപ്പ് ചവറുകളിൽ നിന്നാണ് തീ പടർന്നതെന്ന് ഫയർഫോഴ്സ് സേനാംഗങ്ങൾ പറഞ്ഞു.

തിരുവനന്തപുരം: വിഴിഞ്ഞം ബസ് സ്റ്റാന്‍റിന് സമീപം പാർക്ക് ചെയ്തിരുന്ന ലോറി തീപിടിച്ച് കത്തി നശിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. പാർക്കിങ് ഏരിയയിൽ കിടന്ന ലോറിയുടെ പിൻഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ടവരാണ് വിവരം ഫയർഫോഴ്സിൽ അറിയിച്ചത്. വിഴിഞ്ഞം യൂണിറ്റിൽ നിന്നും രണ്ട് യൂണിറ്റ് സേനാഗങ്ങളെത്തി വാഹനത്തിലെ തീ കെടുത്തി. വിഴിഞ്ഞം സ്വദേശിയുടെ മത്സ്യം കൊണ്ടുപോകുന്ന ലോറിക്കാണ് തീപിടിച്ചത്. സീസൺ അല്ലാതിരുന്നതിനാൽ പാർക്ക് ചെയ്തിരിക്കുകയായിരുന്ന വാഹനത്തിന്‍റെ പിൻഭാഗമാണ് കത്തി നശിച്ചത്.

സമീപത്ത് മറ്റൊരു ലോറിയും ഉണ്ടായിരുന്നെങ്കിലും തീപടരും മുമ്പേ ഫയർഫോഴ്സ് എത്തിയതിനാൽ വൻ അപകടമാണ് ഒഴിവായത്. ലോറിയുടെ പുറക് വശത്ത് കൂട്ടിയിട്ടിരുന്ന ചപ്പ് ചവറുകളിൽ നിന്നാണ് തീ പടർന്നതെന്ന് ഫയർഫോഴ്സ് സേനാംഗങ്ങൾ പറഞ്ഞു. പെട്ടന്ന് എത്താനായതിനാൽ അടുത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ തീ പടരാതെ സംരക്ഷിക്കുവാൻ സാധിച്ചു. 

വാഹനത്തിന്‍റെ ബാറ്ററിയടക്കം നീക്കം ചെയ്തിരുന്നതിനാൽ ഷോർട്ട് സർക്യൂട്ട് സാധ്യതയില്ലെന്നും പ്രദേശത്ത് ചപ്പ് ചവറുകൾ കത്തിക്കാറുണ്ടെന്നും പരിശോധനയിൽ മനസിലായി. പിൻഭാഗത്തെ ടയറുകൾ കത്തിയാണ് വാഹനത്തിന്‍റ യന്ത്രഭാഗങ്ങളിലേക്ക് തീപടർന്നത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.സ്റ്റേഷൻ ഓഫീസർ പ്രമോദിന്‍റെ നേത്യത്വത്തിൽ എത്തിയ സേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഞാൻ പ്രകാശൻ' മോഡൽ മോഷണം; തലസ്ഥാനത്ത് വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ കാണാതായി, അന്വേഷിച്ചപ്പോൾ കുടുങ്ങിയത് വീട്ടുടമ
പൂക്കോട്ടുംപാടത്ത് വാകത്തോട്ടിലേക്ക് മലിനജലം ഒഴുക്കി; കടയുടമകള്‍ക്ക് പിഴ ചുമത്തി