ടൗണില്‍ ഡെല്‍റ്റ ബേക്കറിക്ക് മുന്നിലൊരു സ്കൂട്ടർ പാർക്ക് ചെയ്ത് പോയി, തിരികെ വന്നപ്പോൾ പൊടി പോലുമില്ല; സ്ത്രീയടക്കം രണ്ടു പേര്‍ പിടിയില്‍

Published : Feb 18, 2026, 12:08 PM IST
scooter theft

Synopsis

അമ്പലവയല്‍ ടൗണില്‍ പാര്‍ക്ക് ചെയ്ത സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം സ്വദേശി ഷാഹുല്‍ ഹമീദ്, അമ്പലവയല്‍ സ്വദേശി ആയിഷ എന്നിവരാണ് പിടിയിലായത്. 

അമ്പലവയല്‍: ടൗണില്‍ പാര്‍ക്ക് ചെയ്ത സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ സത്രീ അടക്കം രണ്ടുപേരെ അമ്പലവയല്‍ പൊലീസ് പിടികൂടി. ഒന്നെയാര്‍ സ്വദേശിയുടെ സ്‌കൂട്ടര്‍ മോഷണം പോയ കേസിലാണ് കുറ്റിപ്പുറം കൈപ്പള്ളി വീട്ടില്‍ ഷാഹുല്‍ ഹമീദ് (40), അമ്പലവയല്‍ ചക്രൂട്ടി വയല്‍ കാര്യാടന്‍ വീട്ടില്‍ ആയിഷ (60) എന്നിവര്‍ പിടിയിലായത്. കഴിഞ്ഞ മാസം 21ന് അമ്പലവയല്‍ ടൗണില്‍ സെന്റ് മാര്‍ട്ടിന്‍ ഹോസ്പിറ്റലിന് എതിര്‍വശം ഡെല്‍റ്റ ബേക്കറിയുടെ മുന്‍വശത്തായി പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറാണ് മോഷണം പോയത്. കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ സമാനരീതിയില്‍ മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച കേസില്‍ ഉള്‍പ്പെട്ടയാളാണ് ഷാഹുല്‍ ഹമീദ് എന്ന് പൊലീസ് അറിയിച്ചു. അമ്പലവയല്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ രാംകുമാര്‍, അസി. സബ് ഇന്‍സ്പെക്ടര്‍മാരായ എം. കെ സനല്‍, പി ജമീല, സിവില്‍ പോലീസ് ഓഫീസര്‍ അഖില്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസില്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജോയിന്റ് അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ ഇടപാട്, വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പരസ്യം നൽകി ഇരയെ പിടിക്കും; ഓണ്‍ലൈന്‍ വ്യാപാര തട്ടിപ്പിൽ യുവാവും യുവതിയും പിടിയിൽ
കൊട്ടയും കത്തിയും മൃതദേഹത്തിന് സമീപം; രണ്ട് മാസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി