കൊല്ലത്ത് കാറും കൊവിഡ് രോഗികളുമായി പോയ ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് മരണം

By Web TeamFirst Published Sep 24, 2021, 10:14 AM IST
Highlights

കൊവിഡ് രോഗികളുമായി പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്...

കൊല്ലം: കൊട്ടിയം ഉമയനല്ലൂരിൽ കാറും ആംബുലൻസും (Ambulance) കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം (Accident) ഉണ്ടായത്. കാറ് യാത്രക്കാരായ കണ്ണൂർ സ്വദേശി നൗഷാദ്, വിഴിഞ്ഞം സ്വദേശി അജ്മൽ എന്നിവരാണ് മരിച്ചത്. 

Read More: പ്രണയാഭ്യർത്ഥന നിരസിച്ചു; 20 കാരിയെ കുത്തിക്കൊന്ന് സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു

Read More: നെയ്യാ‍‍ർഡാമിൽ ബൈക്ക് റേസറെ വാഹനമിടിച്ച ശേഷം മ‍‍ർദ്ദിച്ചവ‍ർക്കെതിരെ കേസ്

അംബുലൻസുമായി കുട്ടി ഇടിച്ച ശേഷം കാർ മറിയുകയായിരുന്നു. കൊവിഡ് രോഗികളുമായി പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. കാറിൽ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത് ഇവർ ശക്തി കുളങ്ങരയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. 

Read More: ബലാത്സംഗശ്രമത്തിന് ഇരയുടെ വസ്ത്രങ്ങൾ ആറുമാസത്തേക്ക് സൗജന്യമായി അലക്കി ഇസ്തിരിയിട്ടു നൽകാൻ വിധിച്ച് കോടതി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!