പ്രതികൂല സാഹചര്യത്തിലും ആംബുലൻസ്, ആരോ​ഗ്യവകുപ്പ് ജീവനക്കാർ തുണയായി; ആദിവാസി യുവതിക്ക് വീട്ടിൽ സുഖപ്രസവം

Published : Apr 25, 2023, 06:26 PM ISTUpdated : Apr 25, 2023, 06:27 PM IST
പ്രതികൂല സാഹചര്യത്തിലും ആംബുലൻസ്, ആരോ​ഗ്യവകുപ്പ് ജീവനക്കാർ തുണയായി; ആദിവാസി യുവതിക്ക് വീട്ടിൽ സുഖപ്രസവം

Synopsis

സ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് സംഘം യുവതിയുടെ ആരോഗ്യനില വഷളാണെന്ന് മനസിലാക്കി  കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടുകയായിരുന്നു. കണ്ട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. 

വയനാട്: കനിവ് 108 ആംബുലൻസ് ജീവനകാരുടെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും പരിചരണത്തിൽ ആദിവാസി യുവതിക്ക് വീട്ടിൽ സുഖപ്രസവം. പനമരം ഓടകൊല്ലി കോളനിയിലെ 29കാരിയാണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. 

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ വിവരം ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചു. സ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് സംഘം യുവതിയുടെ ആരോഗ്യനില വഷളാണെന്ന് മനസിലാക്കി 
കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടുകയായിരുന്നു. കണ്ട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് രഞ്ജിത്ത് ബാബു, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ബെസ്റ്റിൻ ജോസഫ് എന്നിവർ സ്ഥലത്തെത്തി. തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ബെസ്റ്റിൻ ജോസഫ് നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ യുവതിയെ ആംബുലൻസിലേക്ക് മാറ്റുന്നത് സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി വീട്ടിൽ തന്നെ പ്രസവം എടുക്കാൻ തീരുമാനിക്കുകയായിരുന്നു. 

സ്ഥലത്തെത്തിയ എൽ.എച്ച്.ഐ ജെമിനി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രജീഷ്, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ജോസി ജോസഫ്, ആശ വർക്കർ ശൈലജ എന്നിവർ ഇതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 11.20ന് യുവതി കുഞ്ഞിന് ജന്മം നൽകി. ഉടൻ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ബെസ്റ്റിൻ ജോസഫ് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. തുടർന്ന് ഇരുവരെയും ആംബുലൻസ് പൈലറ്റ് രഞ്ജിത്ത് ബാബു പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Read Also; ധനശേഖർ എവിടെ, വന്യമൃ​ഗം ആക്രമിച്ചതോ ആരെങ്കിലും അപായപ്പെടുത്തിയതോ?എങ്ങുമെത്താതെ അന്വേഷണം, ദുരൂഹത

 

PREV
Read more Articles on
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും