
കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയില്‍ ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്ക്. വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും നവജാത ശിശുവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വരികയായിരുന്ന ആംബുലന്‍സാണ് അപടത്തില്‍പ്പെട്ടത്. ആംബുലന്‍സുമായി ഇടിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിച്ചു. കുഞ്ഞ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരുക്കേറ്റ അംബുലന്‍സ് ഡ്രൈവറെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്കുകള്‍ സാരമുള്ളതല്ല. ദേശീയപാതയില്‍ പുതുപ്പാടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ രാവിലെ എട്ടു മണിയോടെയായിരുന്നു അപടകം. അപകടത്തില്‍ ആംബുലന്‍സിന്‍റെയും ട്രാവലറിന്‍റെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
'മുഖ്യമന്ത്രിയ്ക്ക് സമനില തെറ്റി, തെരഞ്ഞെടുപ്പ് വേഗത്തില്‍ തീരാനാണ് ആഗ്രഹം'; കെ മുരളീധരൻ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam